അനന്താവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anantavur
village
Country India
StateKerala
DistrictMalappuram
Population
 (2001)
 • Total17,470
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് അനന്താവൂർ (Anantavur). പണ്ടുകാലത്ത് ഈ ഗ്രാമം വെട്ടത്തുനാട് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു[1]

ജനസംഖ്യാക്കണക്കുകൾ[തിരുത്തുക]

2001 ലെ ജനസംഖ്യാകണക്കുകൾ പ്രകാരം 8100 പുരുഷൻമാരും 9370 സ്ത്രീകളുമടക്കം മൊത്തം 17470 പേർ ഇവിടെ താമസിക്കുന്നുണ്ട്.[1]

സംസ്കാരം[തിരുത്തുക]

ഈ പ്രദേശത്ത് കൂടുതലും മുസ്ലീങ്ങളാണ് താമസിക്കുന്നത്, അതു കൊണ്ടുതന്നെ ദഫ് മുട്ട്, കോൽക്കളി, അറവനമുട്ട് എന്നിവയാണ് പ്രദേശത്തെ പ്രധാന നാടൻ കലകൾ. പള്ളികളുടോടു ചേർന്നുള്ള ഗ്രന്ഥശാലകൾ ഇസ്ലാമിക പഠനങ്ങൾക്ക് സഹായകമാണ്. അത്തരം ലൈബ്രറികളിൽ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങൾ മിക്കതും അറബിമലയാളത്തിലുള്ളവയാണ്. ഹിന്ദു ന്യൂനപക്ഷ പ്രദേശമായ ഇവിടെ ഹിന്ദുപാരമ്പര്യ രീതിയിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ടാകാറുണ്ട്.[2]

യാത്ര[തിരുത്തുക]

ഈ ഗ്രാമത്തെ ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് കോട്ടക്കൽ പട്ടണം മുഖേനയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Empty citation (help)
  2. Empty citation (help)
"https://ml.wikipedia.org/w/index.php?title=അനന്താവൂർ&oldid=2423918" എന്ന താളിൽനിന്ന് ശേഖരിച്ചത്