അനന്തരാമശാസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയില്യം തിരുനാൾ രാമവർമയുടെ സദസ്യനായിരുന്ന പണ്ഡിതനായിരുന്നു അനന്തരാമശാസ്ത്രി. ചോളദേശീയനായ ഇദ്ദേഹം തിരുവനന്തപുരത്തെ ആസ്ഥാന പണ്ഡിതൻമാരിൽ പ്രമുഖനും വിദ്വൽസദസ്സിന്റെ അധ്യക്ഷനുമായിരുന്നു. ഇദ്ദേഹത്തെപ്പറ്റി സമകാലികനായ ഇലത്തൂർ രാമസ്വാമിശാസ്ത്രി കീർത്തിവിലാസം ചമ്പുവിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:

ശാസ്ത്രികളുടെ അത്ഭുതാവഹമായ സിദ്ധികൾ ഇതിൽ സംഗ്രഹിച്ചിരിക്കുന്നു. മഹാരാജാവിൽനിന്നും ലഭിച്ച വീരശൃംഖലയെക്കാൾ തനിക്കു വിലപ്പെട്ടത് അനന്തരാമശാസ്ത്രി നല്കിയ പ്രശംസയാണെന്ന് പടുതോൾ നമ്പൂതിരിപ്പാട് എന്ന പണ്ഡിതൻ പറഞ്ഞിട്ടുണ്ട്. മൂത്തേടത്തു വാസുദേവൻപോറ്റി എന്ന കേരളീയ പണ്ഡിതനെ ഗീർവാണ കവി എന്ന ബിരുദം നല്കി ശാസ്ത്രികൾ ബഹുമാനിക്കുകയുണ്ടായി. മഴമംഗലത്തിന്റെ വ്യവഹാരമാലയുടെ ഭാഷാവിവർത്തനം തയ്യാറാക്കാൻ അനന്തരാമശാസ്ത്രിയെ നിയോഗിച്ചിരുന്നതായി അറിവുണ്ടെങ്കിലും പ്രസ്തുത കൃതി കണ്ടുകിട്ടിയിട്ടില്ല.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനന്തരാമശാസ്ത്രി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനന്തരാമശാസ്ത്രി&oldid=2787278" എന്ന താളിൽനിന്ന് ശേഖരിച്ചത്