അദർ ബുക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ആസ്ഥാനമായി 2003-ൽ ആരംഭിച്ച ഒരു സ്വതന്ത്ര പുസ്തക പ്രസാധന, വിതരണസ്ഥാപനമാണ് അദർബുക്സ്. കീഴാളരാഷ്ട്രീയം, ജാതി, ഇസ്ലാം എന്നിവയെ സംബന്ധിച്ച് സമകാലികവ്യവഹാരങ്ങളെ വിപുലപ്പെടുത്തുന്ന വിധം, സമാന്തര, വിമർശന പരിപ്രേക്ഷ്യങ്ങളുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അദർ ബുക്സ് സർവകലാശാല വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വായനക്കാർ എന്നിവരുടെ കൂട്ടായ്മയാണ്.[1]

ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീൻ, ഡോ. അജയ് ശേഖർ രചിച്ച സഹോദരൻ അയ്യപ്പൻ: ടുവാഡ്‌സ് എ ഡെമോക്രാറ്റിക് ഫ്യൂചർ: ലൈഫ് ആൻഡ് സെലക്ടഡ് വർക്‌സ്, ഫ്രഞ്ചു ചരിത്രകാരൻ ജെ.ബി.പി മോർ രചിച്ച ഒറിജിൻ ആൻഡ് ഏർളി ഹിസ്റ്ററി ഓഫ് ദി മുസ്ലിംസ് ഓഫ് കേരളം, മലബാറിലെ വിവിധ ഗോത്രവർഗങ്ങൾക്കിടയിലെ മരണാനന്തര ചടങ്ങുകളെയും ആചാരങ്ങളെയും പഠനവിധേയമാക്കി മഞ്ജുള പൊയിൽ രചിച്ച ഹോമേജ് ടു ദി ഡിപാർടഡ്, സയ്യിദ് മുഹമ്മദ് ഹുസൈൻ നൈനാർ രചിച്ച അറബ് ജോഗ്രഫേർസ് നോളജ് ഓഫ് സതേൺ ഇന്ത്യ, എ.കെ. അബ്ദുൾ മജീദ് രചിച്ച ജിന്ന വ്യക്തിയും രാഷ്ട്രീയവും എന്നിവ അദർ ബുക്സ് പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങളിൽ പെടുന്നു. സമകാലിക ഇസ്ലാമിക വ്യവഹാരങ്ങളിൽ വരുന്ന ആമിനാ വദൂദിന്റെ ഖുർആൻ ആന്റ് വിമൺ, സിയാവുദ്ധീൻ സർദാറിന്റെ ഡെസ്പറേട്ലി സീകിംഗ് പാരഡൈസ്, മാർടിൻ ലിംഗ്സ്ന്റെ മുഹമ്മദ് എന്നീ പുസ്തകങ്ങൾ അദർ ബുക്സ് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു.[2]

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രെസ്സ്, ഗ്രാന്റ് ബുക്സ്, ഓറിയന്റ് ബ്ലാക്ക് സ്വാൻ തുടങ്ങിയ പ്രസാധകരുമായി അദർ ബുക്സ് കരാറിലേർപ്പെട്ടിട്ടുണ്ട്.[3]

ശിൽപശാലകൾ[തിരുത്തുക]

അക്കാദമികവും സാമൂഹികവുമായി പ്രാധാന്യമുള്ള വിഷയങ്ങളെ വിദ്യാർഥി സമൂഹത്തിന് ആഴത്തിൽ പരിചയപ്പെടുത്തുന്ന ശിൽപശാലകൾ അദർബുക്‌സ് സംഘടിപ്പിക്കാറുണ്ട്. ദെറീദ – ഡികൺസ്ട്രക്ഷൻ എന്ന വിഷയത്തെക്കുറിച്ച് ജനുവരി 26, 2015ൽ നടന്ന ശിൽപശാല ഡോ.പി.കെ. പോക്കർ, ഡോ. വി. സി. ഹാരിസ് എന്നിവർ നയിച്ചു. ജാതിയുടെ സമഗ്ര ദൃശ്യത (The Omnipresence of Cast) എന്ന ശിൽപശാല 2015, മാർച്ച് 21ന് പ്രൊഫ. കാഞ്ച ഇലയ, ഡോ. എം. ബി. മനോജ് എന്നിവർ നയിച്ചു.

പ്രകാശനങ്ങൾ, ചർച്ചകൾ[തിരുത്തുക]

പുറത്തിറക്കുന്ന പുസ്തകങ്ങളുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും ചർച്ചകളും അദർബുക്‌സ് സംഘടിപ്പിക്കാറുണ്ട്. ആമിനാവദൂദ്, സൂസൻ നഥാൻ, ആങ് സ്വീചായ്, പ്രൊഫ. യൂ. ആർ. ആനന്തമൂർത്തി, ഡോ. ജോസ് അബ്രാഹാം, ശൈഖ് നിനോവി, ഇദ്രീസ് മോയേസ്, ഡോ. ഉമർ ഫാറൂഖ് അബ്ദുല്ല, എസ്. കെ. ബിശ്വാസ്, വി. ടി. രാജശേഖർ, എ. സുജനപാൽ, റോളണ്ട് ഇ. മില്ലർ, പ്രൊഫ. ഇശ്ത്വാൻ പെർസെൽ, അബ്ദുസമദ് സമദാനി, അബ്ദുസലാം പുത്ത്‌ഗെ, പോൾ സക്കറിയ, ബി. ആർ. പി. ബാസ്ക്കർ, ജെ. ദേവിക, ഡോ. അശ്‌റഫ് കടക്കൽ, മുട്ടാണിശേരിയിൽ കോയക്കുട്ടി മൗലവി, രാഘവൻ അത്തോളി, കെ..കെ കൊച്ച്, ജസ്റ്റിസ്. സുകുമാരൻ, ദലിത് ബന്ധു എൻ. കെ ജോസ്, കോമ്പൈ അൻവർ തുടങ്ങി നിരവധി പ്രമുഖർ പല വേദികളിലായി അദർബുക്‌സിന്റെ അതിഥികളായിട്ടുണ്ട്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, മാഹി, കണ്ണൂർ, ബാംഗ്ലൂർ, ഷാർജ, ദോഹ എന്നിവിടങ്ങളിൽ അദർബുക്‌സിന്റെ പുസ്തക പ്രകാശനങ്ങൾ നടന്നിട്ടുണ്ട്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Atcitadel, Shammi (17/6/2017). "Other Books". Other Books. Other Books. ശേഖരിച്ചത് 17/06/17. Check date values in: |access-date= and |date= (help)
  2. "Book Fair Round Table Discussion". ശേഖരിച്ചത് 17/06/2017. Check date values in: |access-date= (help)
  3. "അദർ ബുക്സ് റെയ്ഡ്: സാംസ്കാരികപ്രവർത്തകർ പ്രതിഷേധിച്ചു". തേജസ്. 13 ഓഗസ്റ്റ് 2010. മൂലതാളിൽ നിന്നും 3 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 മെയ് 2013. Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=അദർ_ബുക്സ്&oldid=2572292" എന്ന താളിൽനിന്ന് ശേഖരിച്ചത്