അദീല അബ്ദുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. അദീല അബ്ദുല്ല ഐ.എ.എസ്
ജനനം (1985-11-04) നവംബർ 4, 1985 (പ്രായം 34 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽആലപ്പുഴ ജില്ല കളക്ടർ (2019 ജൂൺ 20 മുതൽ) Former CEO LIFE MISSION, ഡോക്ടർ
ജീവിത പങ്കാളി(കൾ)ഡോക്ടർ റബീഹ്
മക്കൾEira, Haezan
മാതാപിതാക്കൾ(s)അബ്ദുല്ല,ബിയ്യാത്തു

മലബാറിൽ നിന്ന്‌ സിവിൽ സർവീസ് പരീക്ഷ പാസാകുന്ന ആദ്യ മുസ്ലിം വനിത എന്ന ചരിത്ര ബഹുമതി നേടിയ വ്യക്തിയാണ് ഡോക്ടർ അദീല അബ്ദുല്ല ഐ. എ. എസ് [1]. പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്‌ കഴിഞ്ഞ്‌ അഗളിയിലെ ഹെൽത്ത് ‌ സെന്ററിൽ താല്ക്കാലിക സേവനത്തിനിടിയിലാണ്‌ സിവിൽ സർവീസ് മോഹമുദിച്ചത്‌. ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു സിവിൽ സർവീസ് പരിശീലനം. കണ്ണൂർ ജില്ലയിൽ സബ് കളക്ടർ ട്രെയിനി ആയി ജോലി നോക്കിയ ശേഷം മലപ്പുറം ജില്ലയിലെ തിരൂർ സബ് സബ് കളക്ടർ ആയിട്ടായിരുന്നു ആദ്യ നിയമനം [2].നിലവിൽ 2019 ജൂൺ 20 മുതൽ ആലപ്പുഴ ജില്ല കളക്ടർ ആയി നിയമിതയായി [3],[4].

വിവാദങ്ങൾ[തിരുത്തുക]

ഫോർട്ട് കൊച്ചി സബ് കളക്ടർ ആയിരിക്കെ കൊച്ചിയിലെ പൊന്നും വിലയുള്ള സർക്കാർ ഭൂമികൾ കയ്യേറിയവർക്കെതിരെയും , സർക്കാർ ഭൂമി കൈയേറ്റക്കാരുടെ പട്ടിക ആവശ്യപ്പെട്ടുള്ള വിവരാവകാശ രേഖ നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെയും എടുത്ത നടപടികളിലൂടെ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചു[5],[6]. നടപടികൾക്ക് ശേഷം കേരള ലൈഫ് മിഷൻ സിഇഒ ആയി നിയമിതയായി.പാവപ്പെട്ടവർക്കു വീട് നിർമ്മിക്കാനുള്ള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാർട്മെന്റ് നിർമ്മാണത്തിനു കരാർ നൽകുന്നതിനു വിളിച്ച ടെൻഡറിൽ പങ്കെടുത്ത ഏക കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു കരാർ നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായി [7].എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് വിവാദം ഉണ്ടാവുകയും , സിഇഒ സ്ഥാനത്തു നിന്നും തന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവത്തിനായി  അവധിയിൽ പോയി [8] , [9] , [10].


സ്വകാര്യജീവിതം[തിരുത്തുക]

ഖത്തർ പെട്രോ ഗോൾഡ് ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ ചെയർമാനായ കോഴിക്കോട്‌ കുറ്റ്യാടി വടയം സ്വദേശിയായ നെല്ലിക്കണ്ടി അബ്ദുല്ലയുടെയും നാദാപുരം ടി.ഐ.എം ഗേൾസ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക ബിയ്യാത്തുവിൻെറയും മകളാണ് .കുറ്റ്യാടി ഗുഡ് ഫെയ്ത് സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസ്സായി . പിന്നീട് ചാത്തമംഗലം MES രാജ റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് തുടർ വിദ്യാഭ്യാസത്തിനു ശേഷം പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്‌ നേടി ഡോക്ടർ ആയി. 2011 ജൂലൈ 13 നു പെരിന്തൽമണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശിയായ ഡോക്ടർ റബീഹിനെ വിവാഹം ചെയ്തു. വിവാഹ ശേഷം 2012 ൽ 230 - ആം റാങ്കോടു കൂടി ഐ എ എസ് പാസ്സായി .

അവലംബം[തിരുത്തുക]

  1. "മലബാറിലെ ആദ്യ മുസ്ലിം വനിതാ ഐ എ എസ് ഓഫീസർ ഡോക്ടർ അദീല അബ്ദുല്ല -". emalayalee.com.
  2. "എം.ബി.ബി.എസിന് ശേഷം ഐ.എ.എസ്; അദീല മനസ് തുറക്കുന്നു -". www.youtube.com.
  3. "ആലപ്പുഴയ്ക്ക് പുതിയ കലക്ടർ- അദീല അബ്ദുല്ല ഐ. എ. എസ് -". www.manoramanews.com.
  4. "ഡോ.അദീല അബ്ദുല്ല ഇനി ആലപ്പുഴയുടെ കലക്ടർ -". www.youtube.com/watch?v=hLoHHQ2H85c.
  5. "സർക്കാർ ഭൂമികൾ കയ്യേറിയവർക്കെതിരെ ഡോക്ടർ അദീല അബ്ദുല്ല ഐ. എ. എസ്". www.youtube.com.
  6. "സർക്കാർ ഭൂമികൾ കയ്യേറിയവർക്കെതിരെ ഡോക്ടർ അദീല അബ്ദുല്ല ഐ. എ. എസ് -". www.madhyamam.com.
  7. "ലൈഫ് മിഷൻ പദ്ധതി -". www.madhyamam.com.
  8. "ഭൂമാഫിയയെ തൊട്ട ഐഎഎസുകാരിക്ക് പ്രസവാവധിയില്ല". www.youtube.com.
  9. "അദീലയ്ക്ക് പ്രസവാവധി". www.youtube.com.
  10. "അദീല അബ്ദുല്ല മഴവിൽ മനോരമ പ്രോഗ്രാമിൽ". www.youtube.com.
"https://ml.wikipedia.org/w/index.php?title=അദീല_അബ്ദുല്ല&oldid=3249109" എന്ന താളിൽനിന്ന് ശേഖരിച്ചത്