അത്ഭുതദ്വീപ്
ദൃശ്യരൂപം
(അത്ഭുതദ്വീപ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അത്ഭുത ദ്വീപ് | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | പി.എ. ഫിലിപ്പോസ്, ടി.കെ. അപ്പുക്കുട്ടൻ |
കഥ | വിനയൻ |
തിരക്കഥ | വിനയൻ സംഭാഷണം: അശോക് ശശി |
അഭിനേതാക്കൾ | പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഗൾഫ് ലൈൻ പ്രൊഡക്ഷൻസ് |
വിതരണം | അരോമ റിലീസ് |
റിലീസിങ് തീയതി | 2005 ഏപ്രിൽ 1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005 ഏപ്രിൽ 1-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അത്ഭുതദ്വീപ്. ഗൾഫ്ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. ഫിലിപ്പോസ്, ടി.കെ. അപ്പുക്കുട്ടൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാർ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ ആണ്. സംഭാഷണം രചിച്ചത് അശോക്, ശശി എന്നിവർ ചേർന്നാണ്.
അഭിനേതാക്കൾ
[തിരുത്തുക]- പൃഥ്വിരാജ് – ഹരി
- ഗിന്നസ് പക്രു – ഗജേന്ദ്രൻ
- ജഗതി ശ്രീകുമാർ – മാധവൻ/മഹാരാജാവ്
- ജഗദീഷ് – ജോസഫ്
- ഇന്ദ്രൻസ് – ചന്ദ്രപ്പൻ
- വെട്ടൂർ പുരുഷൻ – രാജഗുരു
- ബാബുരാജ് – മുഹമ്മദ്
- മല്ലിക കപൂർ – രാധ
- ബിന്ദു പണിക്കർ – അനസൂയ തമ്പുരാട്ടി
- പൊന്നമ്മ ബാബു – അരുന്ധതി തമ്പുരാട്ടി
- വത്സല മേനോൻ – ദേവമ്മ
- സാജൻ പിറവം
- സാജൻ സാഗര – ഇട്ടുണ്ണാൻ
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.
ഗാനങ്ങൾ
[തിരുത്തുക]- ചക്കരമാവിന്റെ കൊമ്പത്തിരിക്കണ : അലക്സ്
- ശ്യാമമോഹിനീ പ്രേമയാമിനീ : മധു ബാലകൃഷ്ണൻ, കെ.എസ്. ചിത്ര
- ഹേ രാജാ : അലക്സ്, സുജാത മോഹൻ
- ഒരിടത്തൊരിടത്തൊരുകരയുണ്ടേ : വിധു പ്രതാപ് , ജ്യോത്സ്ന
- ചക്കരമാവിന്റെ കൊമ്പത്തിരിക്കണ : ജ്യോത്സ്ന
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം : ഷാജി
- ചിത്രസംയോജനം : ജി. മുരളി
- കല : മുത്തുരാജ്
- വസ്ത്രാലങ്കാരം : എസ്.ബി. സതീഷ്
- നൃത്തം : കല
- സംഘട്ടനം : പളനി
- പരസ്യകല : സാബു കൊളോണിയ
- നിശ്ചല ഛായാഗ്രഹണം : അജിത് വി. ശങ്കർ
- എഫക്റ്റ്സ് : മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ് : അജിത് എ. ജോർജ്ജ്
- വാർത്താപ്രചരണം : വാഴൂർ ജോസ്, എം.എസ്. ദിനേശ്
- നിർമ്മാണ നിർവ്വഹണം : ഇൿബാൽ പാനായിക്കുളം
- ലെയ്സൻ : അഗസ്റ്റിൻ
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സിദ്ദു പനയ്ക്കൽ
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- അത്ഭുതദ്വീപ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അത്ഭുതദ്വീപ് – മലയാളസംഗീതം.ഇൻഫോ