അത്താണി, തൃശ്ശൂർ
ദൃശ്യരൂപം
അത്താണി | |
|---|---|
ഗ്രാമം | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ ജില്ല തലപ്പിള്ളി താലൂക്ക് |
| സർക്കാർ | |
| • ഭരണസമിതി | വടക്കാഞ്ചേരിമുനിസിപാലിറ്റി |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | KL-48 |
| അടുത്തുള്ള നഗരം | തൃശ്ശൂർ |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അത്താണി. വടക്കാഞ്ചേരി നഗരസഭയുടെ (വാർഡ് # 33) ഭാഗമാണിത്. തൃശൂർ ജില്ലാ ആസ്ഥാനത്തിന് 12 കിലോമീറ്റർ വടക്കായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. പുഴക്കലിൽ നിന്ന് ഈ ഗ്രാമത്തിലേയ്ക്ക് 8 കിലോമീറ്റർ ദൂരമുണ്ട്. സർക്കാർ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇന്റസ്റ്റ്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ് ഇവിടെ സ്ഥിതിചെയ്യുന്നു. പോപ് പോൾ സ്ഥാപനം ഇതിനടുത്താണ്.
വ്യവസായ കേന്ദ്രം, മൊഡിക്കൽ കേളോജ്, മെഡിക്കൽ യൂണിവേഴ്സിറ്റി മുതലായവ ഇവിടെ സ്ഥിതി ചെയ്യുന്നു അത്താണി നല്ല ഒരു വ്യപാര കേന്ദ്രം കൂടിയാണ്. തൃശൂർ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരത്തിൽ ഷെർണ്ണർ റോഡിലാണ് ഇത് സ്ഥിത ചെയ്യുന്നത്. പൂമല, പത്താഴകുണ്ട് ഡാമുകൾ, ചെപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ഇവിടെ നിന്നും 1.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.