അതുൽ ദോദിയ
സമകാലീന ഇന്ത്യൻ ചിത്രകല - നവ മാധ്യമ രംഗങ്ങളിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അതുൽ ദോദിയ (ജനനം:1959).
ജീവിതരേഖ[തിരുത്തുക]
മുംബൈ സ്വദേശിയാണ്. ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു. പാരീസിലെ ഇകോൾ നാഷണൽ സുപ്പീരിയർ ദ ബീക്സ് ആർട്സിൽ ഫ്രഞ്ച് ഗവൺമെന്റ് സ്കോളർഷിപ്പോടെ അക്കാദമിക പരിശീലനം നേടി.
ചിത്രകാരിയായ അഞ്ജു ദോദിയയാണ് ഭാര്യ. മുംബൈ കേന്ദ്രീകരിച്ചാണ് ദോദിയയുടെ കലാപ്രവർത്തനം.
ശൈലി[തിരുത്തുക]
പ്രദർശനങ്ങൾ[തിരുത്തുക]
- യോക്കോഹാമ( 2001)
- വെനീസ് (2005)
- ഗ്വാങ്ഷു (2008)
- മോസ്കോ (2009)
- ജോഗ്ജക്കാർത്ത (2011)
- ബ്രിസ്ബേൻ (2012)
- ഡോക്യുമെന്റാ 12 (2007) തുടങ്ങിയ ബനാലെകളിലും ട്രിനലെകളിലും പങ്കെടുത്തു. *ആംസ്റ്റർഡാം, റോം, പാരീസ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രദർനങ്ങൾ നടത്തിയിട്ടുണ്ട്.
കൊച്ചി മുസിരിസ് ബിനലെയിൽ[തിരുത്തുക]
ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ചുള്ള സൃഷ്ടിക്കാണ് കൊച്ചി മുസിരിസ് ബിനലെയിൽ രൂപംകൊടുത്തത്.[1] 'സെലിബ്രേഷൻ ഇൻ ദ ലബോറട്ടറി' എന്ന ഫോട്ടോഗ്രാഫിക് ഇൻസ്റ്റലേഷനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പകർത്തിയതോ ശേഖരിച്ചതോ ആയ 231 ഫോട്ടോഗ്രാഫുകളാണ് ഇതിലുള്ളത്. ഇൻസ്റ്റലേഷൻ തുടങ്ങുന്നത് സച്ചിദാനന്ദന്റെ ഒരു കവിതയോടെയാണ്.[2] ഈ ഇൻസ്റ്റളേഷനിൽ ബിനാലെ ക്യൂറേറ്റർ, ബോസ് കൃഷ്ണമാചാരിയും പാരിസ് വിശ്വനാഥനും ബിനാലെയെ എതിർക്കുന്നവരിൽ പ്രമുഖനായ കലാകാരനും ക്യൂറേറ്ററുമായ ജോണി എം.എൽ തുടങ്ങി എം.എഫ്. ഹുസൈന്റെയും ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെയും ചിത്രമുണ്ട്. ഉപേക്ഷിക്കപ്പെട്ട ഒരു ലബോറട്ടറിയിൽ, അതിന്റെ പൊളിഞ്ഞു തുടങ്ങിയ ചുമരുകളും സിമന്റ് അലമാരിയും ശൗചാലയവും ഉപയോഗപ്പെടുത്തിയാണ് ഈ ഡോക്യുമെന്റേഷൻ ഒരുക്കിയിരിക്കുന്നത് .
പുരസ്കാരങ്ങൾ[തിരുത്തുക]
- റാസാ അവാർഡ്, റാസാ ഫൗണ്ടേഷൻ -2008
- സിവിറ്റെല്ല റാനിയേരി ഫൗണ്ടേഷൻ ഫെല്ലോഷിപ്പ്, ഇറ്റലി - 1999
- സോത്ത്ബീസ് പ്രൈസ് -1999
- സൻസ്കൃതി അവാർഡ് - 1995
- മഹാരാഷ്ട്രാ ഗവൺമെന്റിന്റെ ഗോൾഡ് മെഡൽ -1982
അവലംബം[തിരുത്തുക]
- ↑ http://www.mathrubhumi.com/books/article/art/2165/
- ↑ "അത്ഭുതത്തിന്റെ ക്യാൻവാസിൽ സച്ചിദാനന്ദൻ". മാതൃഭൂമി ദിനപത്രം. 9 ജനുവരി 2013. ശേഖരിച്ചത് 9 ജനുവരി 2013. Check date values in:
|accessdate=
and|date=
(help)
പുറം കണ്ണികൾ[തിരുത്തുക]
- Atul Dodiya at Gallery Nature Morte
- Works by Atul Dodiya
- Atul Dodiya on Culturebase.net
- Edge of Desire: Recent Art in India (exhibition 2007), National Gallery of Modern Art - includes the triptych Tomb's Day (2001)
- Tryst with mythic structures, The Hindu, Mar 03, 2006