അതിയമാൻ വംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതിയമാൻ அதியமான்
Atikamāṉ
ഔദ്യോഗിക ഭാഷകൾ ദ്രാവിഡ(മലയാളം അല്ലെൽ തമിഴ് )
രാജവംശം Adigaman or സത്യപുതോ-അതിയമാൻ
കുടുംബം ചേര[1][2]
തലസ്ഥാനം തകദുർ
തമിഴ്നാടിന്റെ ചരിത്രം
എന്ന ശ്രേണിയുടെ ഭാഗം
തമിഴ് ചരിത്ര കാലക്രമം
സംഘ കാലഘട്ടം
ഉറവിടങ്ങൾ
ഭരണസം‌വിധാനം  ·   സമ്പദ് വ്യവസ്ഥ
സമൂഹം  ·   മതം  ·  സംഗീതം
ആദ്യകാല ചോളർ  ·  ആദ്യകാല പാണ്ഡ്യർ
മദ്ധ്യകാല ചരിത്രം
പല്ലവ സാമ്രാജ്യം
പാണ്ഡ്യസാമ്രാജ്യം
ചോളസാമ്രാജ്യം
ചേര രാജവംശം
വിജയനഗര സാമ്രാജ്യം
മധുര നായകർ
തഞ്ചാവൂർ നായകർ
കലഹസ്തി നായകർ
ഗിഞ്ജീ നായകർ
കാൻഡി നായകർ
രാംനാഡ് സേതുപതി
തൊണ്ടൈമാൻ രാജ്യം

ചേരരാജവംശത്തിന്റെ ഒരു തായ്‌വഴിയാണ് അതിയമാൻ വംശം. അതിയമാൻ നെടുമാനഞ്ചി എന്ന രാജാവ് സ്ഥാപിച്ചതിനാൽ ആണ് ഈ വംശത്തിന് പ്രസ്തുത പേരു ലഭിച്ചത്. തമിഴ് കവയിത്രി ആയിരുന്ന ഔവ്വയാരുടെ പുരസ്കർത്താവായി നെടുമാനഞ്ചിയെ പുറനാനൂറ് എന്ന സംഘംകൃതിയിൽ പുകഴ്ത്തിയിട്ടുണ്ട്. ദ്രാവിഡദേശത്തെ 'എഴുകടൈ വള്ളലുകളിൽ' (ഔദാര്യനിധികൾ) ഒരാളായിരുന്നു അതിയമാൻ. അതിയമാന്റെ അധികാരം ഉത്തരകേരളത്തിൽ നിലനിന്നിരുന്നതായി ഉണ്ണിയച്ചീചരിതത്തിൽ (ആവാസം നിജമാക്കിനാൾ അതിയമാനല്ലൂരിതിഖ്യാതിദം) സൂചിപ്പിക്കുന്നുണ്ട്. തകടൂർ എന്ന സ്ഥലമായിരുന്നു നെടുമാനഞ്ചിയുടെ തലസ്ഥാനം.

അതിയമാൻ നെടുമാനഞ്ചിയുടെ വംശത്തിൽപെട്ട ഒരു നാടുവാഴിയായിരുന്നു നെടുമിടിലഞ്ചി. പെരും ചേരൽ ഇരുമ്പുറ എന്ന രാജാവും അതിയമാനും തമ്മിൽ യുദ്ധം ഉണ്ടായി. ആ യുദ്ധത്തിൽ അതിയമാൻ വധിക്കപ്പെട്ടു. അതിയമാന്റെ വീരാപദാനങ്ങളെ അരിശിൽ കീഴാർ പ്രകീർത്തിച്ചിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിയമാൻ വംശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; chera1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; chera2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=അതിയമാൻ_വംശം&oldid=3308213" എന്ന താളിൽനിന്ന് ശേഖരിച്ചത്