അതിബല, ബല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു മന്ത്രങ്ങളാണ് അതിബല, ബല. സാവിത്രിയുപനിഷത്തിലാണ് ഇവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.

യാഗരക്ഷയ്ക്കായി വിശ്വാമിത്രൻ രാമലക്ഷ്മണൻമാരെ കൂട്ടിക്കൊണ്ടു പോകുമ്പോൾ സരയൂനദിയുടെ ദക്ഷിണതീരത്തുവച്ച് അവർക്ക് ഈ മന്ത്രങ്ങൾ ഉപദേശിച്ചുകൊടുക്കുകയുണ്ടായി . ഈ മന്ത്രങ്ങളുടെ സിദ്ധിയുണ്ടായിരുന്നതുകൊണ്ടാണ് ശ്രീരാമനെപ്പറ്റി ജയത്യതി ബലോ രാമഃ എന്ന് ഹനുമാൻ സ്മരിക്കുന്നതെന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു.

അതിബല, ബല എന്നതു രണ്ടു മന്ത്രങ്ങളാണെങ്കിലും ഒന്നായിട്ടാണ് പ്രതിപാദിതമായിരിക്കുന്നത്.

ധ്യാനശ്ലോകം[തിരുത്തുക]

അമ്രുതേ കരതലാഗ്രൗ സർവ്വ സഞീവനാഡ്യഊ
അഘഹരണ സുദക്ഷൗ വേദസാരൗ മയൂഖൗ
പ്രണവമയ വികാരൗ ഭാസ്കരാകാരദേഹൗ
സതതമനുഭവേബഹം തൗ ബലാതീബലാഖൗ

ഋഷി;വിരാട് പുരുഷൻ, ഛന്ദസ്സ്:ഗായത്രി, ദേവത:ഗായത്രി, ബീജം:അകാരം, ശക്തി:ഉകാരം, കീലകം:മകാരം, ന്യാസം:അഥക്ളീംകാരദി ബീജാക്ഷരൈ:ഷഡംഗന്യാസം,

ബലമന്ത്രം[തിരുത്തുക]

ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ

ക്ലീം ചതുർവിധ പുരുഷാർത്ഥ സിദ്ധിപ്രദേ

തത്സവിതുർ വരദാത്മികേ ഹ്രീം വരേണ്യം

ഭർഗോ ദേവസ്യ വരദാത്മികേ

അതിബലമന്ത്രം[തിരുത്തുക]

അതിബലേ സർവ്വദയാമൂർതേ ബലേ

സർവ്വേക്ഷുദ്ഭ്രമോപനാശിനി ധീമഹി

ധീയോ യോന ജാനേ പ്രചുര്യ:

യാ പ്രചോദയാദാത്മികേ

പ്രണവശീരസ്ക്കാത്മികേ ഹും ഫട് സ്വാഹ

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിബല, ബല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിബല,_ബല&oldid=3223745" എന്ന താളിൽനിന്ന് ശേഖരിച്ചത്