അണ്ണാസാഹബ് കിർലോസ്കർ
Jump to navigation
Jump to search
അണ്ണാസാഹബ് കിർലോസ്‌കർ (ദേവനാഗരി:बळवंत पांडुरंग किर्लोस्कर) ഒരു മറാഠി നാടകകൃത്തായിരുന്നു. മറാഠി നാടകവേദിയെ കാലോചിതമായി പരിഷ്കരിക്കുന്നതിൽ കിർലോസ്കർ സജീവമായ പങ്ക് വഹിച്ചിട്ടുണ്ട്. 1843-ൽ പൂനയിൽ ജനിച്ച കിർലോസ്കറുടെ ശരിക്കുള്ള പേര് ബലവന്ത് പാണ്ഡുരംഗ് എന്നായിരുന്നു. അണ്ണാസാഹബ് എന്നത് ഇദ്ദേഹം സ്വീകരിച്ച തൂലികാനാമമാണ്. മറാഠിക്ക് പുറമേ കന്നഡയിലും ഇദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. മറാഠി നാടകവേദിയിലെ ആദ്യത്തെ എണ്ണപ്പെട്ട സംവിധായകൻ എന്ന ബഹുമതിക്കും ഇദ്ദേഹം പാത്രമായിട്ടുണ്ട്.
കാളിദാസ ശാകുന്തളത്തിന്റെ മറാഠി വിവർത്തന(1880)മാണ് അണ്ണാസാഹബിന്റെ ആദ്യത്തെ ശ്രദ്ധേയമായ സാഹിത്യസൃഷ്ടി. ശങ്കരദിഗ്വിജയം, സൌഭദ്രം (സംഗീതനാടകം) എന്നിവയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയെല്ലാം അരങ്ങത്ത് വലിയ വിജയമായിരുന്നു. 1885-ൽ ഇദ്ദേഹം നിര്യാതനായി.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അണ്ണാസാഹബ് കിർലോസ്‌കർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |