അണുകത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അണുകത എന്നത് ഒരു മൂലകത്തിന്റെയോ, യൗഗികത്തിന്റെയോ ഒരു തന്മാത്രയിൽ ഉള്ള ആകെ അണുക്കളുടെ എണ്ണമാണ്.

ഉദാഹരണം[തിരുത്തുക]

ഹൈഡ്രജനിൽ (H) നിന്നും, ക്ലോറിനിൽ (Cl) നിന്നുമുള്ള ഹൈഡ്രജൻ ക്ലോറൈഡിന്റെ രൂപീകരണത്തെ കണക്കിലെടുക്കാം. സന്തുലിത രാസസമവാക്യത്തെ ഇങ്ങനെ എഴുതാം: H2 (g) + Cl2 (g) → 2HCl (g) 1 വ്യാപ്തം + 1 വ്യാപ്തം → 2 വ്യാപ്തങ്ങൾ n തന്മാത്രകൾ + n തന്മാത്രകൾ → 2n തന്മാത്രകൾ ...(One volume of gas contains 'n' molecules.) 1 Molecules +1 Molecules → 2 Molecules ...(Dividing by 'n') OR ½ Molecules + ½ Molecules → 1 Molecules ഇതിനർഥം, 1 തന്മാത്ര ഹൈഡ്രജൻ ക്ലോറൈഡിൽ 1/2 മോൾ ഹൈഡ്രജനും 1/2 മോൾ ക്ലോറിനും ഉണ്ട് എന്നുവച്ചാൽ, ഹൈഡ്രജന്റെയും ക്ലോറിന്റെയും അണുകത 2 വീതം ആയിരിക്കും. ഹൈഡ്രജൻ ക്ലോറൈഡിന്റെ അണുകത 2 ആകുന്നു.

വാതകങ്ങളുടെ ഏകാറ്റോമിക, ദ്വിയാറ്റോമിക, ത്രയാറ്റോമിക തന്മാത്രകൾ[തിരുത്തുക]

ഒരാറ്റം മാത്രമുള്ള ഒരു തന്മാത്രയെ ഏകാറ്റോമിക തന്മാത്ര എന്നു പറയുന്നു. (നിഷ്ക്രിയ വാതകങ്ങൾ), ഒരു തന്മാത്രയിൽ രണ്ട് ആറ്റങ്ങളുണ്ടെങ്കിൽ അതിനു ദ്വയാറ്റോമിക തന്മാത്ര എന്നു പറയുന്നു. (ഓക്സിജൻ,നിട്രിൿ ഓക്സൈഡ്, ഹൈഡ്രജൻ തുടങ്ങിയവ. ) ഒരു തന്മാത്രയിൽ മൂന്നു ആറ്റങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ ത്രയാറ്റോമിക തന്മാത്ര എന്നും പറയുന്നു. ഓസോൺ, സൾഫർ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവ എന്നിവ ഇത്തരം തന്മാത്രകളാണ്.

"https://ml.wikipedia.org/w/index.php?title=അണുകത&oldid=2310158" എന്ന താളിൽനിന്ന് ശേഖരിച്ചത്