അഡ്വ. എ. എ. റഹീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ ഒരു ഇടതുപക്ഷ യുവജന നേതാവുമാണ് അഡ്വ. എ എ റഹീം.[1] [2]

വ്യക്തി ജീവിതം[തിരുത്തുക]

അബ്ദുൽ സമദിന്റെയും നബീസ ബീവിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. സംഘാടന പ്രവർത്തകനായിരിക്കെ പിതാവ് എ എം സമദ് നിര്യാതനായി. ഉമ്മയുടെയും രണ്ടു സഹോദരിമാരുമുണ്ട്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗവും അധ്യാപികയുമായ അമൃതയാണ് ഭാര്യ.

വിദ്യാഭ്യാസം[തിരുത്തുക]

നിലമേൽ എൻഎസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു വിദ്യാഭ്യാസം. ഇസ്ളാമിക് ഹിസ്ററിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ റഹീം നിയമപഠനവും ജേർണലിസം ഡിപ്ളോമയും പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

റഹീം എസ്എഫ്ഐ വിദ്യാർഥി സംഘടന രംഗത്ത് കൂടിയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ. കുട്ടിക്കാലംമുതലേ തനിക്കു ചുറ്റുമുള്ളവരുടെ സ്നേഹവും വാത്സല്യവും പിടിച്ചുപറ്റാൻ റഹീമിന് കഴിഞ്ഞു. വിനയപൂർവമായ റഹീമിന്റെ പ്രവർത്തനശൈലി എല്ലാവരെയും ഹഠാദാകർഷിക്കുന്നു. നിലമേൽ എൻഎസ്എസ് കോളേജിൽ പ്രീഡിഗ്രി പഠനം കഴിഞ്ഞ റഹീം ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തി. വിദ്യാർഥി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരിക്കെ സ്വന്തം അധ്വാനവും കഴിവുംകൊണ്ട് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലുമെത്തി. യുഡിഎഫ് ഭരണകാലത്ത് വിദ്യാർഥിനയങ്ങൾക്കെതിരെ ജില്ലയിൽ വിദ്യാർഥികളെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് നേതൃത്വംനൽകി. വിദ്യാഭ്യാസരംഗത്തെ യുഡിഎഫ് കൊള്ളരുതായ്മകളുടെ ഇരയായ രജനി എസ് ആനന്ദിന്റെ ആത്മഹത്യയെത്തുടർന്ന് സമരം ചെയ്യവേ പൊലീസിന്റെ ക്രൂരമായ മർദനത്തിനിരയായി. നിരവധി കള്ളക്കേസുകളിൽ കുടുക്കി റഹീമിനെ ജയിലിലടച്ചു. വിദ്യാർഥി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യങ്ങളിലായി 68 ദിവസത്തോളം ജയിലിൽ കഴിയേണ്ടിവന്നു.

സംഘടനാ സ്ഥാനങ്ങൾ[തിരുത്തുക]

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി[3], കേന്ദ്ര കമ്മിറ്റി അംഗം, കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗം, സർവ്വകലാശാല യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലയിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയാണ്.[4]

അവലംബങ്ങൾ[തിരുത്തുക]

  1. https://www.manoramanews.com/news/kerala/2018/11/14/dyfi-leaders-clarifies-age-limit-kozhikode.amp.html
  2. https://www.mathrubhumi.com/print-edition/kerala/a-a-raheem-elected-dyfi-state-secretary-p-satheesh-president-1.3308667
  3. https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-23-01-2016/533479
  4. http://www.twentyfournews.com/2018/11/14/aa-rahim-new-dyfi-state-secretary.html
"https://ml.wikipedia.org/w/index.php?title=അഡ്വ._എ._എ._റഹീം&oldid=3082183" എന്ന താളിൽനിന്ന് ശേഖരിച്ചത്