അഡുങു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഡുങുവിനെ എകിഡോംഗൊ, എന്നെംഗ എന്നൊക്കെ അറിയുന്നു. വടക്കു പടിഞ്ഞാറൻ ഉഗാണ്ടയിലെ അലുർ ജനതയുടെ തന്ത്രി വാദ്യോപകരണമാണ് അഡുങു. ഏഴുമുതൽ പത്തുവരെ കമ്പികളുള്ള തന്ത്രിവാദ്യമാണ്. [1] or more.[2]

അഡുങു ഒറ്റക്കാണ് വായിക്കുന്നത് (മിക്കപ്പോഴും പാട്ടിനൊപ്പം). വൈവിധ്യത്തിനുവേണ്ടി,മറ്റു ഉപകരണങ്ങളുമായി ചേർന്നും, ആത്മസുഖത്തിനും നിശാക്ലബ്ബുകളിലും സംഗീത വിരുന്നുകളിലും മാനസിക ആരോഗ്യം കുറഞ്ഞവരുടെ ചികിത്സയായും ക്രിസ്തീയ ആരാധനയിലും ഉപയോഗിക്കാറുണ്ട്. ഇതിന്റെ രൂപത്തിന് ആഫ്രിക്കൻ പൈതൃകമാണുള്ളത്.[3] ഉഗാണ്ടയിലെ ബ്രിട്ടീഷ് സാന്നിദ്ധ്യത്തിന്റെ അടയാളങ്ങൾ അഡുങു സംഗീതത്തിലും കാണാം. [3]

ജെയിംസ് മകുബുയ പോലുള്ള പ്രാദേശിക സംഗീതജ്ഞരും ആധുനിക സംഗീതജ്ഞരും അഡുങു സംഗീതത്തിൽ പ്രാവീണ്യം നേടിയവരാണ്. [4][5]

കുറിപ്പുകൾ[തിരുത്തുക]

  1. Pandey, Ashish (2005). Encyclopaedic Dictionary of Music. New Delhi: Gyan Publishing House. p. 11. ISBN 8182052912. ശേഖരിച്ചത് 6 June 2013.
  2. Klabunde, Martin (2011). Learn to Play the Adungu!: Bow Harp from Northern Uganda. Seattle: CreateSpace. ISBN 1463558589.
  3. 3.0 3.1 Solomon, Thomas (2012). Nannyonga-Tamusuza, Sylvia A. (ed.). Ethnomusicology in East Africa: Perspectives from Uganda and Beyond. Kampala: African Books Collective. p. 200. ISBN 997025135X. ശേഖരിച്ചത് 7 June 2013.
  4. "Pop and Jazz Guide". The New York Times. 27 February 2004. ശേഖരിച്ചത് 7 June 2013.
  5. Kozinn, Allan (8 April 2006). "Wu Man, a Pipa Player in Search of the Common Chord". The New York Times. ശേഖരിച്ചത് 7 June 2013.
"https://ml.wikipedia.org/w/index.php?title=അഡുങു&oldid=2587442" എന്ന താളിൽനിന്ന് ശേഖരിച്ചത്