അഡിപ്പിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡിപ്പിക് അമ്ളം
Adipic acid
Adipic acid
Adipic-acid-3D-balls.png
Names
IUPAC name
hexanedioic acid
Other names
hexane-1,6-dioic acid
Identifiers
CAS number 124-04-9
PubChem 196
EC-number 204-673-3
KEGG D08839
SMILES
 
InChI
 
ChemSpider ID 191
Properties
തന്മാത്രാ വാക്യം C6H10O4
Molar mass 146.14 g mol−1
Appearance White crystals (monoclinic)[1]
സാന്ദ്രത 1.36 g/cm3
ദ്രവണാങ്കം 152.1 °C (305.8 °F; 425.2 K)
ക്വഥനാങ്കം

337.5 °C, 611 K, 640 °F

Solubility in water fairly soluble[2]
അമ്ലത്വം (pKa) 4.43, 5.41
Hazards
EU classification {{{value}}}
R-phrases R36
Flash point {{{value}}}
Lethal dose or concentration (LD, LC):
3600 mg/kg (rat)
Related compounds
Related dicarboxylic acids glutaric acid
pimelic acid
Related compounds hexanoic acid
adipic acid dihydrazide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 checkY verify (what ischeckY/☒N?)
Infobox references

ഒരു കാർബണിക അമ്ളം. ഫോർമുല, HOOC. (CH2)4. COOH. ഖരവസ്തുവാണ്. ദ്ര. അ. 150°C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പിൽ നിന്നാണ്. കൊഴുപ്പ് എന്നർഥമുള്ള, ലത്തീൻ പദമായ 'അഡെപ്സി'ൽ നിന്നാണ് ഈ അമ്ലത്തിന് അഡിപ്പിക് അമ്ലം എന്ന പേരുണ്ടായത്.

സാന്ദ്രനൈട്രിക് അമ്ലംകൊണ്ട് ചാക്രിക ഹെക്സനോൾ ഓക്സീകരിച്ച് അഡിപ്പിക് അമ്ലം വൻതോതിൽ നിർമ്മിക്കപ്പെടുന്നു. ഈ പ്രക്രിയയിൽ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാൻ, കാർബൺ മോണോക്സൈഡ്, ജലം എന്നിവ തമ്മിൽ പ്രവർത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം. സോഡിയോ മലോണിക് എസ്റ്ററിൽനിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിർമ്മിക്കാം.

നൈലോൺ നിർമ്മാണത്തിൽ ഒരു ഇടയൗഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ലം. ഇതിന്റെ ചില എസ്റ്ററുകൾ പ്ലാസ്റ്റിക്കുകളുടെയും പോളി യൂറിഥേൻ-റബറുകളുടെയും വ്യവസായങ്ങളിൽ ഉപയോഗിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "അടിപ്പിക് അമ്ലത്തിന്റെ crystal structure".
  2. Gaivoronskii, A. N.; Granzhan, V. A. (2005), "Solubility of Adipic Acid in Organic Solvents and Water", Russian Journal of Applied Chemistry, 78 (3): 404–08, doi:10.1007/s11167-005-0305-0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡിപ്പിക് അമ്ലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡിപ്പിക്_അമ്ലം&oldid=3622784" എന്ന താളിൽനിന്ന് ശേഖരിച്ചത്