അഡിനോസിൻ
Clinical data | |
---|---|
Pregnancy category |
|
Routes of administration | IV or injection |
ATC code | |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | Rapidly cleared from circulation via cellular uptake |
Protein binding | No |
Metabolism | Rapidly converted to inosine and adenosine monophosphate |
Elimination half-life | cleared plasma <30 seconds - half life <10 seconds |
Excretion | can leave cell intact or can be degraded to hypoxanthine, xanthine, and ultimately uric acid |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.000.354 |
Chemical and physical data | |
Formula | C10H13N5O4 |
Molar mass | 267.241 g/mol |
3D model (JSmol) | |
| |
| |
(what is this?) (verify) |
ഒരു കാർബണിക സംയുക്തമാണ് അഡിനോസിൻ. അഡിനിൻ എന്ന ബേസും (base) റൈബോസ് എന്ന ഷുഗറും (sugar) ചേർന്നുണ്ടായ രാസപദാർഥം.
റൈബോ ന്യൂക്ളിയിക് അമ്ലം (RNA), ഡിഓക്സിറൈബോ നൂക്ളിയിക് അമ്ലം (DNA) എന്നിവയ്ക്ക് ഭാഗികമായി ജലീയവിശ്ളേഷണം (hydrolysis) സംഭവിക്കുമ്പോൾ ശരീരത്തിനകത്ത് അഡിനോസിൻ പോലുള്ള നൂക്ളിയോസൈഡുകൾ (nucleo-sides) ഉണ്ടാകുന്നു. ഒരു ഷുഗറും (റൈബോസ്, ഡി ഓക്സിറൈബോസ് എന്നിവയിൽ ഏതെങ്കിലും ഒന്ന്) ഒരു ബേസും (പ്യൂറീൻ, പിരിമിഡീൻ എന്നീ രണ്ടു വകുപ്പിൽപെട്ട ഏതെങ്കിലും ഒന്ന്) ചേർന്നുണ്ടാകുന്ന യൌഗികങ്ങളാണ് നൂക്ലിയോസൈഡുകൾ (nucleosides). അഡിനോസിൻ എന്ന നൂക്ലിയോസൈഡിലെ ഷുഗർ റൈബോസ് (ribose) ആകയാൽ ഇത് ഒരു റൈബോ നൂക്ലിയോസൈഡ് ആണ്. അഡിനോസിൻ പോലുള്ള നൂക്ലിയോസൈഡുകളിൽ ഫൂറനോസ് (fluranose) രൂപത്തിലാണ് റൈബോസിന്റെ ഉപസ്ഥിതി എന്നു ഫോർമുലയിൽനിന്നു മനസ്സിലാക്കാം.
ഉപാപചയത്തിലെ (metabolism) ഒരു പ്രക്രിയയായ അപചയ (catabolism)ത്തിലൂടെ അഡിനോസിൻ ഓരോ എൻസൈമുകളുടെ പ്രവർത്തനംമൂലം ക്രമത്തിൽ യൂറിക് അമ്ലം ആയിത്തീർന്ന് ശരീരത്തിൽനിന്നു നിഷ്ക്രമിക്കുന്നു. എന്നാൽ താണതരം ജീവികളിൽ യൂറിക് അമ്ലം വീണ്ടും അപചയ വിധേയമായി അലന്റോയിൻ എന്ന പദാർഥമായി നിഷ്ക്രമിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡിനോസിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- Pages using the JsonConfig extension
- Drugs with non-standard legal status
- Articles with changed KEGG identifier
- Articles with changed EBI identifier
- ECHA InfoCard ID from Wikidata
- Infobox-drug molecular-weight unexpected-character
- Pages using infobox drug with unknown parameters
- Articles without InChI source
- Infobox drug articles without vaccine target
- Drugboxes which contain changes to verified fields
- പ്യൂറീൻ