അഡാപ്റ്റീവ് റെസണൻസ് സിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലച്ചോറ് എങ്ങനെയാണ് വിവരങ്ങൾ ക്രോഡീകരിക്കുന്നത് എന്നതിൽ നിന്ന് ഗെയിൽ കാർപ്പെന്റെർ, സ്റ്റീഫൻ ഗ്രോസ്‌ബെഗ് എന്നിവർ ചേർന്ന് കണ്ടെത്തിയ ഒരു സിദ്ധാന്തമാണ് ആർട്ട് (ഏ. ആർ. ടി.) അഥവാ അഡാപ്റ്റീവ് റെസണൻസ് സിദ്ധാന്തം. ആർട്ടിന് പ്ലാസ്റ്റിക്ക് മുറ (പഠനസമയം - ആന്തരിക വിവരങ്ങൾ തിരുത്താം) , സ്റ്റേബിൾ മുറ (ആന്തരിക വിവരങ്ങളിൽ മാറ്റം വരുത്താൻ പറ്റില്ല) എന്നിങ്ങനെ രണ്ടു തരത്തിൽ പ്രവർത്തിക്കാം. ആർട്ട് വളരെയധികം സങ്കീർണ്ണമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു. ഉദാഹരണത്തിന് ആവർത്തു പഠിപ്പിച്ച ഒരു കൂട്ടം ഇൻപുട്ടിൽ യഥാർത്ഥമായതിനെയും അല്ലാത്തതിനെയും തമ്മിൽ തിരിച്ചറിയാൻ ആർട്ടിനു സാധിക്കും. ആർട്ട് മൂന്ന് തരമുണ്ട്.

  • ആർട്ട്-1
  • ആർട്ട്-2
  • ആർട്ട്-3

ആർട്ട്-1 വളരെയധികമായി ഉപയോഗിക്കുന്നതിനാൽ പ്രധാനമായും ആർട്ട് എന്നു വിളിക്കപ്പെടുന്നത് ഇതിനെയാണ്. ഇതിന് രണ്ടു ഭാഗങ്ങളുണ്ട്. ഇൻപുട്ട് അഥവാ തുലനഭാഗവും, ഔട്ട്‌പുട്ട് അഥവാ അഭിജ്ഞാന ഭാഗവും.