അഡാക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡാക്
Adak
Adak
CountryUnited States
StateAlaska
Census AreaAleutians West
Incorporated2001
Government
 • MayorThomas Spitler
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ127.3 ച മൈ (329.7 കി.മീ.2)
 • ഭൂമി122.4 ച മൈ (316.9 കി.മീ.2)
 • ജലം4.9 ച മൈ (12.8 കി.മീ.2)
ഉയരം
164 അടി (50 മീ)
ജനസംഖ്യ
 (2014)
 • ആകെ326
സമയമേഖലUTC-10 (Hawaii-Aleutian (HST))
 • Summer (DST)UTC-9 (HDT)
ZIP code
99546
Area code(s)907
FIPS code02-00065
വെബ്സൈറ്റ്City Website

അഡാക്, അലേഷ്യൻസ് വെസ്റ്റ് സെൻസസ് മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു ചെറു പട്ടണമാണ്. അഡാക് ദ്വീപിലാണ് ഇതിൻറെ സ്ഥാനം. അഡാക് പട്ടണം മുമ്പ് അഡാക് സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്നു. 2000 ലെ യു.എസ്. സെൻസസിൽ 316 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 326 ആയി വർദ്ധിച്ചിരുന്നു. ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള മുനിസിപ്പാലിറ്റിയും അലാസ്കയിലെ ഏറ്റവും തെക്കുഭാഗത്തുള്ള പട്ടണവുമാണ്.[1] ഈ പട്ടണത്തിൽ മുമ്പ് അഡാക് കരസേനാ താവളവും നാവിക സേനാ താവളവും നിലനിന്നിരുന്നു. 200 മൈൽ (320 കി.മീ.) ചുറ്റളവിൽ റേഡിയോ സ്റ്റേഷനുകളൊന്നും തന്നെ നിലനിൽക്കുന്നില്ല.

ഭൂമിശാസ്ത്രം[തിരുത്തുക]

അഡാക് ദ്വീപ് ഉൾപ്പെടുന്ന കുളുക് ഉൾക്കടലിലാണ് അഡാക് പട്ടണത്തിന്റെ സ്ഥാനം. 1200 മൈൽ (1,930 കി.മീ.) തെക്കു പടിഞ്ഞാറായി ആങ്കറേജ് പട്ടണവും 450 മൈൽ (724 കി.മീ.) പടിഞ്ഞാറായി ഡച്ച് ഹാർബർ പട്ടണവും സ്ഥിതി ചെയ്യുന്നു. അഗ്നിപർവ്വത സ്ഫോടനഫലമായി ഉടലെടുത്തിട്ടുള്ള ഈ ദ്വീപ സമൂഹങ്ങളുടെ ചങ്ങല കമാനാകൃതിയിൽ റഷ്യൻ അതിർത്തി വരെ വ്യാപിച്ചു കിടക്കുന്നു. ഇവിടെ നിന്ന് ആങ്കറേജിലേയ്ക്കുള്ള വിമാനയാത്രയ്ക്ക് കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം 3 മണിക്കൂറെങ്കിലുമെടുക്കാറുണ്ട്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ചുററളവ് 127.3 ചതുരശ്ര മൈലാണ്.

അവലംബം[തിരുത്തുക]

  1. Attu Station, Alaska, is technically east and is not incorporated.
"https://ml.wikipedia.org/w/index.php?title=അഡാക്,_അലാസ്ക&oldid=3140213" എന്ന താളിൽനിന്ന് ശേഖരിച്ചത്