അഡസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഡസോറസ്
Adasaurus mongoliensis2 copia.jpg
Restoration
Scientific classification e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Theropoda
Family: Dromaeosauridae
Subfamily: Dromaeosaurinae
Genus: Adasaurus
Barsbold, 1983
Type species
A. mongoliensis
Barsbold, 1983

ഡ്രോമയിയോസോറിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അഡസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മധ്യ ഏഷ്യയിലെ മംഗോളിയയിൽ നിന്നാണ്. അക്കീലോബറ്റോർ ആണ് ഈ കുടുംബത്തിൽ ഇവയുമായി ഏറ്റവും അടുത്ത് നിൽകുന്ന ദിനോസർ എന്നാൽ അക്കീലോബറ്റോനെ അപേക്ഷിച്ച് ഇവ വളരെ ചെറിയ ഇനം ആയിരുന്നു. ഈ കുടുംബത്തിലെ മറ്റു അംഗങ്ങളുമായി ഉള്ള ഇവയുടെ ബന്ദം ഇത് വരെ തീർച്ചയയിടില്ല.[1][2]

പേര്[തിരുത്തുക]

പേര് വരുനത്‌ മംഗോളിയൻ പൗരാണികശാസ്ത്രത്തിൽ ഉള്ള അഡ എന്നാ പൈശാചിക ശക്തിയുടെ പേരിൽ നിനും ആണ്. രണ്ടാമത്തെ ഭാഗം ദിനോസറുകളുടെ പേരിന്റെ അവസാനം ഉള്ള ഗ്രീക്ക് പദം ആയ σαυρος ആണ് അർഥം പല്ലി. 1983 ആണ് ഇവിടെ ഫോസ്സിൽ കണ്ടു കിട്ടിയതും ഇവയുടെ ജെനുസ് സ്പെചീസ് പേരുകൾ ഇട്ടതും.[3]

ശാരീരിക ഘടന[തിരുത്തുക]

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ വളരെ വേഗം ഏറിയ ഇരുകാലികൾ ആയിരുന്നു. എന്നാൽ മറ്റു ഡ്രോമയിയോസോറിഡകളിൽ നിനും വ്യതസ്തമായി ഇവയുടെ ഇരുകാല്പ്പാദങ്ങളിലും രണ്ടാമത്തെ വിരലിൽ വലിയ അരിവാൾ ആകൃതിയിൽ ഉള്ള നഖങ്ങൾ വളരെ ചെറുതായിരുന്നു. ഇവയുടെ ഏകദേശ നീളം 5.9 അടി ആയിരുന്നു. [4]


അവലംബം[തിരുത്തുക]

  1. Norell, Mark A. (2004). "Dromaeosauridae". എന്നതിൽ David B. Weishampel, Peter Dodson and Halszka Osmólska (eds.). The Dinosauria (2nd ed.). Berkeley, California: University of California Press. pp. 196–209. ISBN 0-520-24209-2. OCLC 55000644. ശേഖരിച്ചത് 24 May 2009. Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: Uses editors parameter (link)
  2. Makovicky, Peter J. (2005). "The earliest dromaeosaurid theropod from South America". Nature. 437 (7061): 1007–1011. Bibcode:2005Natur.437.1007M. doi:10.1038/nature03996. PMID 16222297. Unknown parameter |coauthors= ignored (|author= suggested) (help)
  3. Barsbold, Rinchen (1983). "Carnivorous dinosaurs from the Cretaceous of Mongolia". Transactions of the Joint Soviet-Mongolian Paleontological Expedition (ഭാഷ: റഷ്യൻ). 19: 5–119.
  4. Holtz, Thomas R. Jr. (2008) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages Supplementary Information
"https://ml.wikipedia.org/w/index.php?title=അഡസോറസ്&oldid=3097859" എന്ന താളിൽനിന്ന് ശേഖരിച്ചത്