അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ട്‌
തരംചലച്ചിത്ര പാഠശാല
സ്ഥാപിതം1945
സ്ഥലംചെന്നൈ, ഇന്ത്യ

ഇന്ത്യയിലെ ആദ്യകാല ചലച്ചിത്ര പരിശീലന സ്ഥാപനങ്ങളിലൊന്നാണ് ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് എന്ന് പൊതുവെ അറിയപ്പെടുന്ന എം.ജി.ആർ. ഗവ. ഫിലിം ആൻഡ് ടി.വി. ഇൻസ്റ്റിറ്റിയൂട്ട്. ചലച്ചിത്ര നിർമ്മാണം, അഭിനയം, സംവിധാനം തുടങ്ങിയ നിരവധി കോഴ്‌സുകൾ ഉള്ളതിനു പുറമേ പുതിയതായി ത്രീ-ഡി അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ് കോഴ്‌സുകളും ഇവിടെ തുടങ്ങാനിരിക്കുന്നു.[1]

ചരിത്രം[തിരുത്തുക]

1945-ൽ സെൻട്രൽ പോളിടെക്‌നിക് എന്ന പേരിലായിരുന്നു തുടക്കം. അക്കാലത്ത് ലൈസൻസ് ഇൻ സിനിമാട്ടോഗ്രാഫ് ആൻഡ് സൗണ്ട് എൻജിനീയറിംഗ് എന്ന കോഴ്‌സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് 1957-ൽ ഈ സ്ഥാപനം ചലച്ചിത്ര ഇൻസ്റ്റിറ്റിയൂട്ടായി മാറുകയായിരുന്നു. തമിഴിലെ അറിയപ്പെടുന്ന നടൻ കൂടിയായ രവിരാജ് ആണ് ഇപ്പോൾ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ.[2]

1994-ൽ സിനിമാ നിർമ്മാണ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിനടുത്തായി എം.ജി.ആർ. ഫിലിം സിറ്റി സ്ഥാപിച്ചു. 1997 ഒക്ടോബർ 16-ാം തിയതി ചെന്നൈ സന്ദർശിച്ച ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി എം.ജി.ആർ. ഫിലിം സിറ്റിയിലെത്തി മരുതനായകം എന്ന തമിഴ് ചലച്ചിത്രത്തിന്റെ ചിത്രീകരണം നേരിൽ സന്ദർശിക്കുകയുണ്ടായി. [3]

അവലംബം[തിരുത്തുക]