അഡമൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡമൈറ്റ്
ലിമോണൈറ്റിലുള്ള മഞ്ഞയും പച്ചയും അഡമൈറ്റ്
General
CategoryArsenate mineral
Formula
(repeating unit)
Zn2AsO4OH

അല്പസിലിക സ്വഭാവമുള്ള ജലയോജിത സിങ്ക് ആർസെനൈറ്റാണ് അഡമൈറ്റ്. Zn2(OH)AsO4. നീണ്ട് ഓർതോറോംബിക് പരലായാണ് സാധാരണ കണ്ടുവരിക. എന്നാൽ പരലുകളായിത്തന്നെ കാണണമെന്നില്ല. കാഠിന്യം 3.5; ആ.ഘ. 4.34-4.35. സുതാര്യമോ അർധതാര്യമോ ആയ വസ്തുവാണിത്. സ്ഥായിയായ നിറമില്ല. ഇളംമഞ്ഞ, പച്ച, റോസ്, തവിട്ട് എന്നീ നിറങ്ങളിൽ കാണുന്നു. അൾട്രാവയലറ്റ് രശ്മികൾ തട്ടി പ്രതിദീപ്തമാകുമ്പോൾ നാരങ്ങയുടെ നിറമാകും. അപൂർവമായി നിറമില്ലാതെയോ, വെളുപ്പായോ കാണാറുണ്ട്.

ഇവ സിരാരൂപത്തിലുള്ള നാക-അയിരുകളുടെ ഇടയിലായി കാണപ്പെടുന്നു. നാകവും ആർസെനിക്കും കലർന്നുളള അയിരുനിക്ഷേപങ്ങൾക്ക് ഓക്സികരണം സംഭവിച്ചാൽ ആ ഭാഗത്ത് അഡമൈററ് അവസ്ഥിതമാകാം. പൊതുവേ ഒരു ഉപധാതുവായാണ് കാണപ്പെടുന്നത്. ഫ്രാൻസ്, ഗ്രീസ്, മെക്സിക്കോ, യു.എസ്. എന്നിവിടങ്ങളിലാണ് മുഖ്യമായും ഉള്ളത്. ഫ്രഞ്ചുശാസ്ത്രജ്ഞനായ ആഡംഗിൽബർട്ട് ജോസഫിന്റെ പേരിൽനിന്നുമാണ് അഡമൈറ്റ് എന്ന പേരുകിട്ടിയത്.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡമൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡമൈറ്റ്&oldid=1692175" എന്ന താളിൽനിന്ന് ശേഖരിച്ചത്