അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അടുക്കള് ക്കുന്നു ഭഗവതി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപെടുന്ന മാലോം ഗ്രാമത്തിൽ [1] അടുക്കളക്കുന്ന് എന്ന സ്ഥലത്തുള്ള ഒരു ദേവീക്ഷേത്രമാണ് അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം. കാവേരിയിൽ നിന്നും ഉത്ഭവിക്കുന്ന ചൈത്രവാഹിനി പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുമ്പ് കൊടും കാട്ടിലെ കുന്നിൻ മുകളിൽ പെരുങ്കളിയാട്ടം നടന്നപ്പോൾ അടുക്കള കെട്ടി അന്നം വിളമ്പിയ കുന്നാണ് പിന്നീട് അടുക്കളക്കുന്നായി മാറിയത് എന്നാണ് ഐതിഹ്യം[2]. ആറ്റുകാൽ പൊങ്കാലയ്ക്ക് സമാനമായി പൊങ്കാലയിടൽ ചടങ്ങ് നടക്കുന്ന ഒരു ക്ഷേത്രമാണിത്. കുംഭമാസത്തിലാണ് ഇവിടെ പൊങ്കാല നടന്നുവരാറുള്ളത്.

കാസർകോട്ട് ജില്ലയിലെ ബളാൽ പഞ്ചായത്തിൽ  വെള്ളരിക്കുണ്ട് - മാലോം  വഴിയിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം.

അവലംബം[തിരുത്തുക]