അടുക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടുക്കം
അടുക്കം
അടുക്കം
അടുക്കം is located in Kerala
അടുക്കം
അടുക്കം
അടുക്കം
നിർദ്ദേശാങ്കങ്ങൾ:9°44′29″N 76°49′27″E / 9.74139°N 76.82417°E / 9.74139; 76.82417
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കോട്ടയം
പ്രദേശം:ഈരാറ്റുപേട്ട

കോട്ടയം ജില്ലയിൽ തലനാട് പഞ്ചായത്തിലെ 4, 5 വാർഡുകളായ മേലടുക്കം, അടുക്കം എന്നിവ ചേർന്ന ഗ്രാമമാണ് അടുക്കം. ഇവിടെ ഒരു കുടുംബക്ഷേമ ഓഫീസും പൊതുജനാരോഗ്യ കേന്ദ്രവും സർക്കാർ ഹൈസ്കൂളും ഉണ്ട്. 1881-ൽ സ്ഥാപിച്ച ഒരു സി.എം.എസ്. എൽ.പി. സ്കൂൾ ആണ് ഇവിടെ ആദ്യം സ്ഥാപിക്കപ്പെട്ടത്. സെന്റ് പോൾസ് സി.എസ്.ഐ. പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീദേവിക്ഷേത്രം എന്ന ഒരു ക്ഷേത്രം ഹൈസ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.

ഇല്ലിക്കൽകല്ല് എന്ന വിനോദസഞ്ചാരകേന്ദ്രത്തിനു സമീപമുള്ള കവല എന്നനിലയിലും അടുക്കം അറിയപ്പെടുന്നു. മേലടുക്കം വാർഡിൽ ഡാലിയ ജോസഫ് ആണ് പഞ്ചായത്ത് മെമ്പർ. അടുക്കം വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ ഇന്ദിര ശിവരാജൻ ആണ് മെമ്പർ.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അടുക്കം&oldid=3452265" എന്ന താളിൽനിന്ന് ശേഖരിച്ചത്