അടിമക്കാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭൂസ്വത്ത് അനുഭവിക്കുന്നതിന്, അടിമ എന്ന നിലയിൽ, കൈവശക്കാരൻ ഭൂവുടമയ്ക്കു കൊടുത്തിരുന്ന പാട്ടപ്പണമാണ് അടിമക്കാശ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിലെ ഊഴിയക്കാരിൽനിന്നും ലഭിച്ചിരുന്ന കരത്തിന് അടിമക്കാശ് എന്നും അടിമപ്പണം എന്നും പറഞ്ഞിരുന്നു. അമ്പലത്തിലേക്ക് അടിമയായി അർപ്പിച്ച ആളിനെ വീണ്ടെടുക്കുന്നതിനു കൊടുത്തിരുന്ന തുകയ്ക്കും ഈ പേർ പറഞ്ഞുവന്നിരുന്നു. അടിമകൾ കൊടുത്തിരുന്ന വരിപ്പണം എന്ന അർഥത്തിലും ഈ പദത്തിനു പ്രയോഗമുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിമക്കാശ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടിമക്കാശ്&oldid=1701632" എന്ന താളിൽനിന്ന് ശേഖരിച്ചത്