Jump to content

അടയിരുമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോഹസാധനങ്ങൾ കയറ്റിവച്ച് കൂടംകൊണ്ടടിച്ച് രൂപപ്പെടുത്തുന്നതിനുപയോഗിക്കുന്ന ഇരുമ്പുകുറ്റിയാണ് അടയിരുമ്പ് (Anvil). ഇരുമ്പുകുറ്റിക്കു പകരം ഉപയോഗിക്കുന്ന കല്ലുകൊണ്ടുള്ള ഉപകരണമാണ് അടകല്ല്. അടയിരുമ്പാണ് കൂടുതൽ പ്രചാരത്തിലിരിക്കുന്നത്. ഇതു പച്ചിരുമ്പോ വാർപ്പിരുമ്പോ കൊണ്ടു നിർമ്മിക്കുന്നു. അടയിരുമ്പിൻറെ ഉപരിതലം കടുപ്പവും മിനുസവും ഉള്ളതായിരിക്കും. ഒരറ്റം സ്തൂപീകാരവും മറ്റേഅറ്റം ദീർഘചതുരാകൃതിയുമാണ്. ഉപരിതലത്തിൽ വീതിയുള്ള അറ്റത്തോടു ചേർന്ന് ചതുരാകൃതിയിലുള്ള ഒരു പഴുതുണ്ടായിരിക്കും. ഈ പഴുതിൽ ലോഹം മുറിക്കുന്നതിനുള്ള ഉളി, വെട്ടിരുമ്പ് മുതലായവ വയ്ക്കാവുന്നതാണ്. ശക്തിയുള്ള വൈദ്യുത കൂടങ്ങൾ ഉപയൊഗിക്കുന്നതിനുള്ള അടയിരുമ്പുകൾക്ക് ഭാരവും വലിപ്പവും വളരെ കൂടും. 12 ടൺ കൂടം അടിക്കുന്ന അടയിരുമ്പിന് 200 ടണ്ണോളം ഭാരം കാണും. അടയിരുമ്പ് തടിയോ കോൺക്രീറ്റോ കൊണ്ടുള്ള അടിത്തറയിലാണ് ഉറപ്പിക്കുക.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അടയിരുമ്പ്&oldid=3816204" എന്ന താളിൽനിന്ന് ശേഖരിച്ചത്