അടമാങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേടുവരാതിരിക്കാൻ ഉപ്പ് ചേർത്ത് ഉണക്കി പാകപ്പെടുത്തുന്ന മാങ്ങാക്കഷ്ണത്തെയാണ്‌ അടമാങ്ങ എന്ന് വിളിക്കുന്നത്. പച്ചമാങ്ങ സുലഭമല്ലാത്ത കാലങ്ങളിലെ ഉപയോഗത്തിന് മാങ്ങാ സൂക്ഷിച്ചുവെക്കുന്ന പല സമ്പ്രദായങ്ങളിൽ ഒന്നാണിത്.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

വിളഞ്ഞു പാകംവന്ന മാങ്ങയുടെ മാംസളമായ ഭാഗം പരിപ്പിന്റെ പുറംതോടിനോടു ചേർത്ത് നാലായി പിളർന്ന് ഉപ്പുപൊടി പുരട്ടി ഏതാനും മണിക്കൂർ വച്ചശേഷം വെയിലത്തുവച്ച് ഉണക്കിയെടുക്കുന്നു. മാങ്ങാ നീളത്തിൽ കീറി അരിഞ്ഞ് മസാല ചേർത്തുണക്കിയും അടമാങ്ങാ തയ്യാറാക്കാറുണ്ട്. ഉണക്കിയെടുത്ത മാങ്ങ ഈർപം തട്ടാത്ത ഭരണികളിൽ അടക്കം ചെയ്ത് സൂക്ഷിക്കുന്നു.

ഉപയോഗം[തിരുത്തുക]

മാങ്ങാക്കറി ഉണ്ടാക്കുന്നതിനും ചിലയിനം കറികളിൽ പുളിക്കു പകരം ചേർക്കുന്നതിനും അടമാങ്ങാ പ്രയോജനപ്പെടുന്നു. മാങ്ങാ സുലഭമായുള്ളകാലങ്ങളിൽ പ്രായേണ പുളിരസം കൂടുതലുള്ളയിനം അടമാങ്ങയാക്കി സൂക്ഷിക്കുന്ന പതിവ് കേരളത്തിലെയും തമിഴ്നാട്ടിലും ഗ്രാമപ്രദേശങ്ങളിൽ പണ്ടേയുണ്ട്. പട്ടണങ്ങളിലെ കമ്പോളങ്ങളിലും കടകളിലും പൊതികളിലോ കുപ്പികളിലോ അടക്കം ചെയ്ത് അടമാങ്ങാ ഇന്ന് വിൽക്കപ്പെടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=അടമാങ്ങ&oldid=3089308" എന്ന താളിൽനിന്ന് ശേഖരിച്ചത്