അഞ്ഞൂറ്റവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന കേരളത്തിൽ അഞ്ഞൂറുപേരടങ്ങിയ നാട്ടുകൂട്ടങ്ങൾക്ക് നൽകിവന്ന പേരാണ് അഞ്ഞൂറ്റവർ. ഭാരതത്തിൽ വൈദികകാലത്തും ബൗദ്ധകാലത്തും ഗ്രാമ സമിതികൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ഇംഗ്ലീഷുഭരണം സ്ഥാപിതമാകുന്നതുവരെ ദക്ഷിണേന്ത്യയിലെ പ്രധാന ഭരണഘടകം ഗ്രാമസഭകളായിരുന്നു. വിജയനഗര രാജാക്കൻമാർ പ്രാദേശികഭരണം മുഴുവൻ ഗ്രാമസഭകളെയായിരുന്നു ഏല്പിച്ചിരുന്നത്. കേരളീയരും ഇത്തരം ഗ്രാമസഭകളെ ആദരിച്ചിരുന്നു. നാട്ടുകൂട്ടങ്ങളിൽപെട്ട അഞ്ഞൂറ്റവരുടെ ശക്തി ദിവാൻ ഉമ്മിണിത്തമ്പിയുടെ കാലംവരെ നിലനിന്നു. കേണൽ മൺറോയുടെ കാലത്താണ് (1811-1819) ഇവിടത്തെ പ്രാചീന ജനകീയസംഘടനകളുടെ ശക്തി പൂർണമായും അവസാനിച്ചത്; കൂട്ടത്തിൽ അഞ്ഞൂറ്റവരുടെയും.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഞ്ഞൂറ്റവർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഞ്ഞൂറ്റവർ&oldid=951008" എന്ന താളിൽനിന്ന് ശേഖരിച്ചത്