Jump to content

അഞ്ജും ചോപ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anjum Chopra
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Anjum Chopra
ജനനം (1977-05-20) 20 മേയ് 1977  (47 വയസ്സ്)
New Delhi, India
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിRight-arm medium
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 46)17 November 1995 v England
അവസാന ടെസ്റ്റ്29 August 2006 v England
ആദ്യ ഏകദിനം (ക്യാപ് 42)12 February 1995 v New Zealand
അവസാന ഏകദിനം21 March 2009 v Australia
ആദ്യ ടി20 (ക്യാപ് 2)5th August 2006 v England
അവസാന ടി2023rd March 2012 v Australia
പ്രാദേശിക തലത്തിൽ
വർഷംടീം
Air India Women
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ WTest WODI T20I
കളികൾ 12 127 18
നേടിയ റൺസ് 548 2856 241
ബാറ്റിംഗ് ശരാശരി 30.44 31.38 17.21
100-കൾ/50-കൾ 0/4 1/18 0/0
ഉയർന്ന സ്കോർ 98 100 37*
എറിഞ്ഞ പന്തുകൾ 258 601
വിക്കറ്റുകൾ 2 9
ബൗളിംഗ് ശരാശരി 44.00 46.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a
മികച്ച ബൗളിംഗ് 1/9 2/9
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 13/– 33/– 3/–
ഉറവിടം: Cricinfo, 16 September 2014

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമാണ് അഞ്ജും ചോപ്ര. ഇംഗ്ലീഷ്: Anjum Chopra (ജനനം: 20 മേയ് 1977 ) ന്യൂഡൽഹി. 9 വയസ്സുള്ളപ്പോഴാണ് ആദ്യമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. സ്കൂൾ കാലത്ത് അത്‌ലറ്റിക്സിലും ബാസ്കറ്റ് ബോളിലും മറ്റു സ്പോർട്സ് ഇനങ്ങളിലും മത്സരിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി 12 ടെസ്റ്റിലും 116 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള അഞ്ജും ഇടതു കയ്യൻ ബാറ്റിങ്ങും വലതു കൈ ബൗളിങ്ങുമാണ് ചെയ്യുന്നത്.[1][2]

ജീവിതരേഖ

[തിരുത്തുക]

1977 മേയ് 20 നു ന്യൂഡൽഹിയിൽ ജനിച്ചു. അച്ഛൻ കൃഷ്ണബാൽ ചോപ്ര, അമ്മ പൂനം ചോപ്ര. തികഞ്ഞ സ്പോർട്ട്സ് കുടുംബത്തിലാണ് അഞ്ജും ജനിച്ചത്. അമ്മൂമ്മ വേദപ്രകാശ് സാഹ്നി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള കായികതാരമാണ്. അമ്മ പൂനം ചോപ്ര ഗുഡിയർ കാർ റാലി ജേതാവും സ്പോർട്ട്സ് പ്രേമിയും ആയിരുന്നു. അച്ഛൻ കൃഷ്ണൻ ബാൽ ചോപ്ര ഗോൾഫ് കളിക്കാരനാണ്. സഹോദയുരൻ നിർവാൺ ചോപ്ര ഡൽഹിയെ പ്രതിനിധീകരിച്ച് 17, 19 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

റഫറൻസുകൾ

[തിരുത്തുക]
  1. "Player Profile: Anjum Chopra". Cricinfo. Archived from the original on 16 January 2010. Retrieved 24 January 2010.
  2. "Player Profile: Anjum Chopra". CricketArchive. Retrieved 24 January 2010.
"https://ml.wikipedia.org/w/index.php?title=അഞ്ജും_ചോപ്ര&oldid=3942943" എന്ന താളിൽനിന്ന് ശേഖരിച്ചത്