Jump to content

അഞ്ജലി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ജലി
ജനനം (1982-09-11) സെപ്റ്റംബർ 11, 1982  (42 വയസ്സ്)
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2006–ഇതുവരെ

അഞ്ജലി (തെലുങ്ക്:అ౦జలి) ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് .തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട് .

ജീവിതരേഖ

[തിരുത്തുക]

അഞ്ജലി ജനിച്ചത് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മൊഗാലികുഡുരു എന്ന പ്രദേശത്തായിരുന്നു .രണ്ട് സഹോദരന്മാരുണ്ട് .തെലുഗു ഭാഷയാണ് വീട്ടിൽ സംസാരിച്ചിരുന്നത് .പത്താം ക്ലാസ്സ് പഠനത്തിനുശേഷം തമിഴ്നാട്ടിലെ ചെന്നൈയിലേക്ക് മാറി താമസിച്ചു .പഠനം തുടരുകയും ഗണിതത്തിൽ ബിരുദം നേടുകയും ചെയ്തു . മോഡലിങ്ങ് രംഗത്ത് ശ്രദ്ധേയയായ അഞ്ജലിക്ക്, സംവിധായകനായ ശിവ നാഗേശ്വരം റാവു തന്റെ പുതിയ സിനിമയായ ഫോട്ടോ എന്ന തെലുഗു ചലച്ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകി .പിന്നീട് സിനിമാ രംഗത്ത് സജീവമായി ഒട്ടനവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അഞ്ജലി_(നടി)&oldid=4092422" എന്ന താളിൽനിന്ന് ശേഖരിച്ചത്