അഞ്ജലി അമീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ജലി അമീർ
ജനനം
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംGHSS താമരശ്ശേരി
തൊഴിൽനടി, മോഡൽ
സജീവ കാലം2015–ഇപ്പോൾ വരെ

അഞ്ജലി അമീർ (ഇംഗ്ലീഷ്: Anjali Ameer) ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ്. 2016-ലെ മമ്മൂട്ടി നായകനായ[1] പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നായികയായാണ് അഞ്ജലിയുടെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം[2].

ചലച്ചിത്രരംഗത്തിലേക്കു നായികയായി വരുന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെണ്ടർ വനിതയാണ് അഞ്ജലി അമീർ[3].

ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

കോഴിക്കോടുള്ള, താമരശ്ശേരി എന്ന പട്ടണത്തിലാണ് അഞ്ജലിയുടെ ജനനം. ഒരു ആണ്കുട്ടിയായാണ് അഞ്ജലി ജനിച്ചത്[4]. പിന്നീട് ഇരുപതാം വയസ്സിൽ അഞ്ജലി തന്റെ സെക്ഷുവൽ റീ അസ്സെസ്സ്മെന്റ് സർജറി ചെയ്ത് പൂർണമായും ഒരു സ്ത്രീ ആയി മാറി[5].

ജി.എച്ച്.എസ്.എസ് താമരശ്ശേരിയിൽ നിന്നായിരുന്നു അഞ്ജലിയുടെ ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർണമാക്കിയത്. ഉന്നത പഠനങ്ങൾക്കുവേണ്ടി പത്തൊൻപതാം വയസ്സിൽ ബംഗളൂരുവിലേക്ക് പോയി. പിന്നീട് ബാച്ചിലർ ഓഫ് നഴ്സിങ്ങിൽ ബിരുദം നേടി[6].

ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ
2018 പേരമ്പു മീര മലയാളം/തമിഴ്
സുവർണ പുരുഷൻ - മലയാളം
സൂചിയും നൂലും
- തെലുഗു

ബെർണാഡ് [ചലച്ചിത്രം ] [നടനടാഷ ] [മലയാളം ].  !  !: അമ്മു [തെലുഗ് ]. [ലിനി മിസ്സ് ].  !!::കാതൽ കതൈ തമിൽ പൂങ്കൊടി

ടി.വി. പരിപാടികൾ[തിരുത്തുക]

വർഷം ടി.വി. പരിപാടി കഥാപാത്രം ചാനൽ
2017 കോമഡി സർക്കസ്[7] അതിഥി മഴവിൽ മനോരമ
കോമഡി ഉത്സവം ഫ്‌ളവേഴ്‌സ് ടെലിവിഷൻ
റൺ ബേബി റൺ ഏഷ്യാനെറ്റ് പ്ലസ്
2018 ബിഗ് ബോസ് മലയാളം മത്സരാർത്ഥി ഏഷ്യാനെറ്റ്

മോശം അനുഭവങ്ങൾ എന്നെ ഞാനാക്കി: അഞ്ജലി അമീർ== അവലംബം ==

  1. "പുതിയ സിനിമയിൽ മമ്മുട്ടിയുടെ നായികയായി അഞ്ജലി അമീർ; നായികയെ പരിചയപ്പെടുത്തി മമ്മുട്ടി".
  2. "എന്നെ നിർദ്ദേശിച്ചതും ധൈര്യം തന്നതും മമ്മൂക്ക: അഞ്ജലി അമീർ". Archived from the original on 2017-06-12. Retrieved 2018-03-19.
  3. "അഞ്ജലി അമീർ എന്ന നക്ഷത്രം; ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായികയുടെ ജീവിതം സിനിമയാകുന്നു". Archived from the original on 2019-12-20. Retrieved 2018-03-19.
  4. "ആൺകോലമഴിച്ചുവച്ച് പെണ്ണായിമാറിയ ആദ്യ ട്രാൻസ്ജെൻഡർ നായിക".
  5. "ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായതാണ്, ഇനി ട്രാൻസ്ജെൻഡർ വാൽ വേണ്ടെന്ന് അഞ്ജലിഅമീർ".
  6. "ട്രാൻസ്ജെണ്ടർ എന്ന് പറയേണ്ടെന്നു മമ്മൂക്ക ഉപദേശിച്ചിട്ടുണ്ട്; നടി അഞ്ജലി അമീർ".
  7. "കോമഡി സർക്കസിന്റെ വേദിയിൽ നദി അഞ്ജലി അമീർ". timesofindia.indiatimes.com.
"https://ml.wikipedia.org/w/index.php?title=അഞ്ജലി_അമീർ&oldid=3800904" എന്ന താളിൽനിന്ന് ശേഖരിച്ചത്