Jump to content

അഞ്ജനീബായ് മാൽപേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ജനീബായ് മാൽപേക്കർ
രാജാ രവിവർമ്മയുടെ നിലാവത്തെ വനിത എന്ന ചിത്രത്തിന് മോഡലായി അഞ്ജനീബായ്(1889)
പശ്ചാത്തല വിവരങ്ങൾ
ജനനം(1883-04-22)ഏപ്രിൽ 22, 1883
Malpe, Goa
മരണംഓഗസ്റ്റ് 7, 1974(1974-08-07) (പ്രായം 91)
Bombay, Maharashtra
വിഭാഗങ്ങൾHindustani classical music
തൊഴിൽ(കൾ)vocalist, music educator
വർഷങ്ങളായി സജീവം1899-1970s

പ്രമുഖയായ ഹിന്ദുസ്ഥാനി ഗായികയായിരുന്നു അഞ്ജനീബായ് മാൽപേക്കർ (22 ഏപ്രിൽ 1883 – 7 ആഗസ്റ്റ് 1974). ബേന്തിബാസാർ ഖരാനയിലെ ഉസ്താദ് നസീർ ഖാന്റെ പക്കൽ എട്ടാം വയസ്സു മുതൽ ശാസ്ത്രീയ സംഗീത പരിശീലനമാരംഭിച്ചു.[1] പതിന്നാറാം വയസിൽ മുംബൈയിലായിരുന്നു അരങ്ങേറ്റം. 1920 വരെ സംഗീത രംഗത്ത് സജീവമായിരുന്ന അവർ ഗുരുവിന്റെ മരണത്തോടെ പൊതു സംഗീതാവതരണങ്ങൾ അവസാനിപ്പിച്ചെങ്കിലും കുമാർ ഗന്ധർവയും കിഷോരി അമോൻകാറും അടങ്ങുന്ന വലിയൊരു നിര ശിഷ്യർക്ക് സംഗീത പരിശീലനം നൽകി.

1958 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിക്കുന്ന ആദ്യ വനിതയായി.[2][3]

ജീവിതരേഖ

[തിരുത്തുക]

ഗോവയിലെ ഒരു കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അമ്മയും അമ്മൂമ്മയും സംഗീത സദസ്സുകളിലെ പേരു കേട്ട ഗായികമാരായിരുന്നു.[4]

അതീവ സുന്ദരിയായിരുന്ന അഞ്ജനീബായെ മോഡലാക്കി ചിത്രകാരൻ എം.വി. ധുരന്തർ വരച്ച എണ്ണച്ചായ ചിത്രം രാജാ രവി വർമ്മയെ ആകർഷിച്ചു. അഞ്ജനീബായെ മോഡലാക്കി ഒരു ചിത്ര പരമ്പര തന്നെ വരച്ചു. രവിവർമ്മയുടെ 1901 - 1903 കാലത്തെ ബോംബെ വാസകാലത്തായിരുന്നു ഇത്. നിലാവത്തെ വനിത (Lady in the Moon Light), സ്വർബാത്ത് വായിക്കുന്ന വനിത (Lady Playing Swarbat), മോഹിനി, നിരാശാജനകമായ വാർത്ത (The Heartbroken)[5][6]

തൊണ്ണൂറ്റൊന്നാം വയസിൽ മുംബൈയിൽ മരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1958 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mohan Nadkarni (April 1999). The great masters: profiles in Hindustani classical vocal music. HarperCollins Publishers India. pp. 127–129. Retrieved 13 July 2013.
  2. "SNA: List of Sangeet Natak Akademi Ratna Puraskarwinners (Akademi Fellows)". SNA Official website. Archived from the original on 2016-03-04. Retrieved 2014-03-04.
  3. Cultural Forum. p. 81. Retrieved 04 March 2014. {{cite book}}: Check date values in: |accessdate= (help); Cite has empty unknown parameter: |1= (help)
  4. Mário Cabral e Sá (1997). Wind of fire: the music and musicians of Goa. Promilla & Co. pp. 163–164. ISBN 978-81-85002-19-4.
  5. Yashodhara Dalmia (15 March 2001). The making of modern Indian art: the progressives. Oxford University Press. p. 14. ISBN 978-0-19-565328-1. Retrieved 03 March 2014. {{cite book}}: Check date values in: |accessdate= (help)
  6. C. Raja Raja Varma; Erwin Neumayer; Christine Schelberger (2005). Raja Ravi Varma Portrait Of An Artist: The Diary Of C. Raja Raja Varma. Oxford University Press India. p. 255. ISBN 978-0-19-565971-9. Retrieved 03 March 2014. {{cite book}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഞ്ജനീബായ്_മാൽപേക്കർ&oldid=4092722" എന്ന താളിൽനിന്ന് ശേഖരിച്ചത്