അഞ്ചുതെങ്ങ് വിളക്കുമാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഞ്ചുതെങ്ങ് ലൈറ്റ്‌ഹൗസ്. കോട്ടയിൽ നിന്നുള്ള ദൃശ്യം.

തിരുവനന്തപുരം ജില്ലയിലെ രണ്ട് വിളക്കുമാടങ്ങളിൽ ഒന്നാണ് അഞ്ചുതെങ്ങ് വിളക്കുമാടം. കടക്കാവൂർ തീവണ്ടി സ്റ്റേഷനിൽ നിന്ന് ഇവിടേയ്ക്ക് 6 കിലോമീറ്റർ ദൂരമാണുള്ളത്. 36 മീറ്റർ ഉയരമുള്ള വൃത്താകൃതിയിലുള്ള കോൺക്രീറ്റ് സ്തംഭമാണിതിനുള്ളത്. കറുപ്പും വെളുപ്പും വലയങ്ങളായാണ് നിറം കൊടുത്തിരിക്കുന്നത്. 1988 ഏപ്രിൽ 30നാണ് ഇത് ഉപയോഗിക്കാൻ തുടങ്ങിയത്.[1]

ആറ്റിങ്ങൽ റാണിയുടെ ഭരണത്തിൻ കീഴിലായിരുന്ന ഈ പ്രദേശം പിന്നീട് തിരുവിതാംകൂറിൽ ലയിക്കുകയായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഡച്ചുകാർ ഇവിടെ ഒരു കോട്ടയുടെ പണിയാരംഭിച്ചിരുന്നു. ഇവരുടെ പിന്മാറ്റത്തെത്തുടർന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇവിടെ ഒരു കച്ചവടകേന്ദ്രം തുടങ്ങാനുള്ള അനുമതി ലഭിച്ചു. 1684-ൽ കച്ചവടകേന്ദ്രം സ്ഥാപിക്കുകയും കോട്ടയുടെ പണി പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോഴുള്ള വിളക്കുമാടം കോട്ടയ്ക്ക് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്.

ഇപോഴുള്ള വിളക്കുമാടത്തിനു മുന്നേ ഇവിടെ കടൽ യാത്രയ്ക്ക് സഹായകമായ എന്തെങ്കിലും സംവിധാനം ഉണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോട്ടയുടെ കടലിനടുത്തുള്ള കൊത്തളങ്ങളിലൊന്നിൽ കപ്പലടുക്കാൻ സാദ്ധ്യതയുള്ള സമയങ്ങളിൽ വിളക്ക് കൊളുത്തി വയ്ക്കുമായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു.

പ്രകാശസ്രോതസ്സ് 2003 ഏപ്രിൽ മുപ്പതിന് പരിഷ്കരിക്കപ്പെടുകയുണ്ടായി[2].

അഞ്ചുതെങ്ങ് വിളക്കുമാടം അടുത്തുനിന്നുള്ള കാഴ്ച

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഭൂസ്ഥാനം: 8°40′40″N 76°45′09″E / 8.67768°N 76.752375°E / 8.67768; 76.752375