അഞ്ചാം വേദം
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ വേദം, മുതലായ നാലു വേദങ്ങൾക്കു ശേഷം അഞ്ചാമതായി ഒരു വേദം കൂടിയുണ്ട്. അത് അജപവേദം എന്ന് പറയപ്പെടുന്നു. ജപിക്കാൻ പാടില്ലാത്തത് എന്ന അർത്ഥത്തിലാണ് അജപവേദം അറിയപ്പെടുന്നത്. കർണാടക കേന്ദ്രീകരിച്ചുള്ള ലിംഗായത്ത് വിഭാഗങ്ങൾ, വീരശൈവ വിഭാഗങ്ങൾ അജപവേദത്തെ അവരുടെ വിശുദ്ധഗ്രന്ഥമായി അംഗീകരിച്ചിരിക്കുന്നു. വീരശൈവ ആചാര്യനായ ബസവേശ്വരനാണ് അജപവേദത്തെ സമൂഹത്തിന് പ്രാപ്തമാക്കിയത്.
വ്യാസന്റെ മഹാഭാരതത്തെ അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ)[അവലംബം ആവശ്യമാണ്]. ഭാരതമാകുമഞ്ചാം വെദത്തെ പഠിപ്പിച്ച്[അവലംബം ആവശ്യമാണ്]എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തിൽ ധർമാധർമങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാമെന്ന് കരുതുന്നു. മഹാഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങൾ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങൾ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്.[1]
സംസ്കൃതസാഹിത്യത്തിൽ: "പഞ്ചമവേദം"
[തിരുത്തുക]ഛാന്ദോഗ്യോപനിഷത്തിൽ ആദ്യമായി ഈ പദം ഉപയുജ്യമായിക്കാണുന്നു. അവിടെ "ഇതിഹാസപുരാണാനാം പഞ്ചമം വേദാനാം"[2] എന്ന് ഇതിഹാസങ്ങളെയും പുരാണങ്ങളെയും വർണ്ണിക്കുന്നു. ഇതിഹാസങ്ങൾ വേദമെന്ന നിലയിൽ ഈ വർണ്ണന മഹാഭാരതത്തിലും ഉപയോഗക്കിക്കപ്പെടുന്നു.[3] വേദങ്ങളെ ചിട്ടപ്പെടുത്തിയയാളാണു വ്യാസനെന്ന ഐതിഹ്യത്തിനെ അടിസ്ഥാനമാക്കിക്കൊണ്ടുതന്നെ മഹാഭാരതം സ്വയം പുതിയൊരു യുഗത്തിന് എല്ലാവർക്കുമുള്ളതും ചതുർവ്വേദങ്ങളേക്കാൾ മികച്ചതുമായ വേദമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.[4]
അവലംബം
[തിരുത്തുക]- ↑ സർവവിജ്ഞാനകോശം. Vol. 1. തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്. 1969–75. p. 236.
{{cite book}}
: Cite has empty unknown parameters:|laydate=
,|separator=
,|trans_title=
,|laysummary=
,|trans_chapter=
,|chapterurl=
,|month=
, and|lastauthoramp=
(help)CS1 maint: date format (link) - ↑ ഛാന്ദോഗ്യോപനിഷത്ത്; 7.1.2.
- ↑ Fitzgerald, James (1985). "India's Fifth Veda: The Mahabharata's Presentation of Itself". Journal of South Asian Literature. 20 (1): pp. 125–140.
{{cite journal}}
:|pages=
has extra text (help) (ആംഗലേയം) - ↑ Sullivan, Bruce M. (1994). "The Religious Authority of the Mahābhārata: Vyāsa and Brahmā in the Hindu Scriptural Tradition". Journal of the American Academy of Religion. 62 (2): pp. 377–401. doi:10.1093/jaarel/LXII.2.377.
{{cite journal}}
:|pages=
has extra text (help); Unknown parameter|month=
ignored (help) at p. 385. (ആംഗലേയം)