അജിത് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അജിത് സിംഗ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അജിത് സിംഗ് (വിവക്ഷകൾ) എന്ന താൾ കാണുക. അജിത് സിംഗ് (വിവക്ഷകൾ)
അജിത് സിംഗ്
Personal details
Born (1939-02-12) 12 ഫെബ്രുവരി 1939 (പ്രായം 81 വയസ്സ്)
മീററ്റ്, ബ്രിട്ടീഷ് ഇന്ത്യ
Political partyരാഷ്ട്രീയ ലോക്ദൾ
Parentsചരൺ സിങ്

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ചരൺസിംഗിന്റെ മകൻ. 1987 ൽ ചരൺസിംഗ് മരണമടഞ്ഞപ്പോൾ ലോക്ദൾ പാർട്ടി അധ്യക്ഷനായി. 1939 ഫെബ്രുവരി 12 നു ഉത്തർപ്രദേശിലുള്ള മീററ്റിലാണു അജിത് സിംഗ് ജനിച്ചത്.[1]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1986 ൽ അജിത് സിംഗ് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1987,1988 വർഷങ്ങളിൽ അദ്ദേഹം ലോക്ദൾ പാർട്ടിയുടെ പ്രസിഡന്റായിരുന്നു. 1989 ൽ ജനതാ ദൾ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1989 ൽ ഉത്തർപ്രദേശിലെ ബാക്പത് ലോകസഭാ മണ്ഡലത്തിൽ നിന്നും അജിത് സിംഗ് ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[2] 1989 ഡിസംബർ മുതൽ 1990 നവംബർ വരെ വി.പി.സിങ് മന്ത്രിസഭയിൽ വ്യവസായിക മന്ത്രിയായിരുന്നു. 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച് അജിത് സിങ് വീണ്ടും ലോകസഭയിലെത്തിച്ചേർന്നു. 1996 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, 1998 ൽ പരാജയപ്പെട്ടു. പി.വി.നരസിംഹറാവു മന്ത്രിസഭയിൽ വളരെ ചുരുങ്ങിയ കാലം മാത്രം ഭക്ഷ്യ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.

1998 ലെ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം, അജിത് സിംഗ് രാഷ്ട്രീയ ലോക് ദൾ എന്നൊരു പാർട്ടി രൂപീകരിച്ചു. പിന്നീട് 1999,2004, 2009 പൊതു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വീണ്ടും ലോകസഭയിലെത്തി. 2001 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ അടൽ ബിഹാരി വാജ്പേയ് മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു. 2011 ൽ യു.പി.എ സർക്കാരിൽ വ്യോമയാന വകുപ്പു മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലക്നൗ സർവകലാശാലയിൽ നിന്നും ബി.എസ്സ്.സി ബിരുദം കരസ്ഥമാക്കി. ഐ.ഐ.ടി ഖരക്പൂറിൽ നിന്നും ബി.ടെക് ബിരുദവും, അമേരിക്കയിലെ ഇല്ലിനോയിസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. 1960 കാലഘട്ടത്തിൽ പ്രശസ്ത ഐ.ടി കമ്പനിയായ ഐ.ബി.എമ്മിൽ ജോലി ചെയ്തിരുന്ന പ്രഥമഇന്ത്യാക്കാരനുമായിരുന്നു അജിത് സിംഗ്.[3]

വ്യക്തിജീവിതം[തിരുത്തുക]

രാധികാ സിങ് ആണു ഭാര്യ. ഒരു ആൺകുട്ടിയും, രണ്ടു പെൺകുട്ടികളുമുണ്ട്. മകൻ ജയന്ത് ചൗധരി, ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "Ajit Singh". Pariliment Information, Govt of India. ശേഖരിച്ചത് 2017-10-17.
  2. "General Election 1989" (PDF). Central Election Commission. ശേഖരിച്ചത് 2017-10-18.
  3. "Ajit Singh". Deccanherald. ശേഖരിച്ചത് 2017-10-17.
"https://ml.wikipedia.org/w/index.php?title=അജിത്_സിംഗ്&oldid=3129393" എന്ന താളിൽനിന്ന് ശേഖരിച്ചത്