Jump to content

അജിത്‌ പാൽ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജിത് സിംഗ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അജിത് സിംഗ് (വിവക്ഷകൾ) എന്ന താൾ കാണുക. അജിത് സിംഗ് (വിവക്ഷകൾ)
Ajit Pal Singh
Personal information
Full name Ajit Pal Singh
Born (1947-04-01) 1 ഏപ്രിൽ 1947  (77 വയസ്സ്)
Sansarpur, Punjab, India
Height 5 ft 10 in (1.78 m)[1]
Playing position Halfback

മുൻ ഇന്ത്യൻ ഹോക്കി താരവും ഇന്ത്യൻ ഹോക്കി ടീം നായകനുമായിരുന്നു അജിത്‌ പാൽ സിംഗ്.

1960-ൽ ബോംബെയിൽ നടന്ന ഒരു മത്സരത്തിലാണ് അജിത് പാൽ സിംഗിന്റെ ഇന്റർനാഷനൽ ഹോക്കിയിലേക്കുള്ള പ്രവേശനം ഉണ്ടായത്. 1966 ൽ ജപ്പാനിലേക്കുള്ള ഇന്ത്യൻ ഹോക്കി ടീമിലേക്കു തെരഞ്ഞടുക്കപ്പെട്ടു. അതിനടുത്ത വർഷം ലണ്ടനിൽ നടന്ന പ്രീ- ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു. 1968ൽ മെക്സിക്കോയിൽ നടന്ന ഒളിമ്പിക്സിൽ മത്സരിക്കുകയും ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം കിട്ടുകയും ചെയ്തു. 1970 ൽ നടന്ന ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു. 1971 ൽ സിംഗപ്പൂരിൽ നടന്ന മത്സരത്തിലും, 1974 ൽ നടന്ന ടെഹ്‌രാൻ ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ നായകൻ അജിത് പാൽ സിംഗ് ആയിരുന്നു. ആ രണ്ടു മത്സരത്തിലും ഇന്ത്യൻ ടീം വെള്ളി മെഡൽ നേടിയിരുന്നു. 1972ൽ മ്യൂണിച്ചിൽ നടന്ന ഒളിമ്പിക്സിൽ ഇൻഡ്യൻ ടീമിൽ അജിത് പാൽ സിംഗ് ഉണ്ടായിരുന്നു. ആ മത്സരത്തിൽ ഇന്ത്യ വെങ്കലം നേടി. 1975 ൽ കുലാലമ്പൂരിൽ നടന്ന വേൾഡ് കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ ടീമിനെ നയിച്ചത് അജിത് പാൽ സിംഗ് ആയിരുന്നു. ആ മത്സരത്തിൽ ഇന്ത്യ ഒന്നാമതായി. മോണ്ട്രിയലിൽ 1976 ൽ നടന്ന ഒളിമ്പിക്സിലും അജിത് പാൽ സിംഗ് ആയിരുന്നു ഇന്ത്യൻ ടീമിന്റെ നായകൻ. ഇന്ത്യയ്ക്ക് ആ മത്സരത്തിൽ ഏഴാം സ്ഥാനമേ കിട്ടിയുള്ളൂ. അതിനുശേഷം അജിത് പാൽ സിംഗ്, ഇന്റർനാഷനൽ ഹോക്കി മത്സരത്തിൽ നിന്നു വിരമിച്ചു. പക്ഷേ, കറാച്ചിയിൽ 1980 ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പിന്നീട് ബി എസ് എഫ് ന്റെ ടീമിന്റെ ഭാഗമായി അദ്ദേഹം ദേശീയ മത്സരങ്ങളിൽ മാത്രം പങ്കെടുത്തു.

അജിത് പാൽ സിംഗിന് 1970ൽ അർജ്ജുന അവാർഡും, 1992ൽ പത്മശ്രീ അവാർഡും നൽകി ആദരിച്ചു.

  1. "Player's Profile". Archived from the original on 2011-02-22. Retrieved 2016-07-05.
"https://ml.wikipedia.org/w/index.php?title=അജിത്‌_പാൽ_സിംഗ്&oldid=4098537" എന്ന താളിൽനിന്ന് ശേഖരിച്ചത്