അജയ് പി. മങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജയ് പി. മങ്ങാട്
ജനനംഇടുക്കി
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, പംക്‌തിയെഴുത്തുകാരൻ
ഭാഷമലയാളം
ദേശീയതഇന്ത്യ
പഠിച്ച വിദ്യാലയംമഹാരാജാസ് കോളേജ്
ശ്രദ്ധേയമായ രചന(കൾ)സൂസന്നയുടെ ഗ്രന്ഥപ്പുര - നോവൽ
Years active1998 – present
പങ്കാളിമഞ്ജു
കുട്ടികൾവജ്ര & അമേയ

ഒരു മലയാളി സാഹിത്യനിരൂപകനും പത്രപ്രവർത്തകനുമാണ് അജയ് പി മങ്ങാട്. സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലിന്റെ കർത്താവാണ് അദ്ദേഹം.[1]

ജീവിതരേഖ[തിരുത്തുക]

1972ൽ ഇടുക്കി ജില്ലയിലെ മുന്നാറിനടുത്ത് വെള്ളത്തൂവൽ എന്ന ഗ്രാമത്തിൽ താഴ്വാരത്തിൽ നിന്നും കുടിയേറിയ ഒരു കർഷകകുടുംബത്തിൽ ജനനം. പിതാവ് പക്രുദ്ദീൻ. മാതാവ് മീര. വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലും മൂലമറ്റം സെന്റ് ജോസഫ് കോളേജിലുമായി പഠനം. പ്രീഡിഗ്രിക്ക് ശേഷം കോതമംഗലം മാർ അത്തനേഷ്യസ് കേളേജിലും ഏറണാകുളം മഹാരാജാസ് കോളേജിലും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ എം. എ ബിരുദം. കൊച്ചിയിലെ കേരള മീഡിയ അക്കാദമിയിൽ നിന്ന് പി. ജി. ഡിപ്ലോമ ഇൻ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷനും നേടി.

മലയാള മനോരമയിൽ പത്രപ്രവർത്തക ട്രെയിനിയായി 1998-ൽ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ അസിസ്റ്റന്റ് എഡിറ്റർ.

സാഹിത്യജീവിതം[തിരുത്തുക]

വിദ്യാർത്ഥിജീവിതകാലം മുതൽ എഴുത്തിൽ സക്രിയമായിരുന്ന അജയ് പി മങ്ങാട് മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികപ്രസിദ്ധീകരണങ്ങളിലെല്ലാം ഗദ്യലേഖനങ്ങളും സാഹിത്യവിമർശനവും എഴുതിയിട്ടുണ്ട്. നോം ചോംസ്കിയുടെ ജീവചരിത്രമാണ് ആദ്യത്തെ പുസ്തകം. അംബേദ്കറുടെ ജീവിതത്തെക്കുറിച്ചുള്ള ഗെയിൽ ഓംവെദ്ത്തിന്റെ പുസ്തകവും ഇസ്ലാമും പാശ്ചാത്യലോകവും വിഷയമായിട്ടുള്ള ദെറിദയുടെ പുസ്തകവും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. 2019ൽ പുറത്തിറങ്ങിയ സൂസന്നയുടെ ഗ്രന്ഥപ്പുര ഒമ്പത് മാസങ്ങൾക്കകം പതിനഞ്ച് പതിപ്പുകൾ വിറ്റഴിഞ്ഞു [2], [3][4][5][6][7]

കൃതികൾ[തിരുത്തുക]

  • ലോകം അവസാനിക്കുന്നില്ല (2018) - സാഹിത്യ വിമർശനം
  • പറവയുടെ സ്വാതന്ത്ര്യം (2020) - സാഹിത്യ വിമർശനം
  • നോം ചോംസ്കി (2002) - ജീവചരിത്രം
  • അംബേദ്കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി - ഗെയിൽ ഓംവെത്‌ (2010) (ജീവചരിത്രം- വിവർത്തനം)
  • രാത്രി - ഏലി വീസൽ (2012) ( വിവർത്തനം)
  • പടിഞ്ഞാറും ഇസ്ലാമും (2014) - ദെറീദ (വിവർത്തനം)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അജയ്_പി._മങ്ങാട്&oldid=3826395" എന്ന താളിൽനിന്ന് ശേഖരിച്ചത്