അജന്ത മെൻഡിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അജന്ത മെൻഡിസ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ബലപുവദുഗെ അജന്ത വിൻസ്ലോ മെൻഡിസ്
ഉയരം5 അടി 11 in (1.80 മീ)
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ലെഗ് സ്പിൻ, ഓഫ് സ്പിൻ
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 109)23 ജൂലൈ 2008 v ഇന്ത്യ
അവസാന ടെസ്റ്റ്26 മേയ് 2011 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 134)10 ഏപ്രിൽ 2008 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം11 ജനുവരി 2012 v ദക്ഷിണാഫ്രിക്ക
ഏകദിന ജെഴ്സി നം.40
പ്രാദേശിക തലത്തിൽ
വർഷംടീം
2007–തുടരുന്നുവയാമ്പ ക്രിക്കറ്റ് ടീം
2006–തുടരുന്നുശ്രീലങ്ക ആർമി സ്പോർട്ട്സ് ക്ലബ്
2011സോമർസെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്
2008–2009കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 16 59 45 100
നേടിയ റൺസ് 164 109 688 509
ബാറ്റിംഗ് ശരാശരി 14.90 7.78 13.23 15.42
100-കൾ/50-കൾ 0/1 0/0 0/1 0/2
ഉയർന്ന സ്കോർ 78 15* 78 71*
എറിഞ്ഞ പന്തുകൾ 3,993 2,756 9,400 4,664
വിക്കറ്റുകൾ 62 96 213 176
ബൗളിംഗ് ശരാശരി 32.48 20.75 21.99 18.39
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 3 12 4
മത്സരത്തിൽ 10 വിക്കറ്റ് 1 n/a 2 n/a
മികച്ച ബൗളിംഗ് 6/117 6/13 7/37 6/12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 8/– 12/– 16/–
ഉറവിടം: CricketArchive, 11 ജനുവരി 2012
അജന്താ മെൻഡിസ്
ജനനംമാർച്ച് 11, 1985 -
മൊറാറ്റുവ
ദേശീയതശ്രീലങ്ക Sri Lanka
വിഭാഗംSri Lanka Army
ജോലിക്കാലം2005 -
പദവിSecond Lieutenant
യൂനിറ്റ്Sri Lanka Artillery

ബാലപുവാഡുഗെ അജന്താ മെൻഡിസ് ശ്രീലങ്കയ്ക്കു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്ററാണ്.

സ്ലോ മീഡിയം ബൗളറാണെങ്കിലും ഗൂഗ്ലീസ്, ഓഫ്-ബ്രേക്ക്സ്, റ്റോപ്-സ്പിന്നേഴ്സ്, ഫ്ലിപ്പേഴ്സ് തുടങ്ങി മെൻഡിസ് തന്റെ നടുവിരലിന്റെ മാന്ത്രികജാലം കൊണ്ട് പലതരത്തിൽ പന്തെറിയുന്നു.

ഏകദിനക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും നല്ല പ്രദർശനം 2008-ലെ ഏഷ്യാക്കപ്പ് ഫൈനൽ മത്സരത്തിലായിരുന്നു. അതിൽ വെറും 13 റൺസ് വിട്ടുകൊടുത്ത് മെൻഡിസ് 6 വിക്കറ്റ് കൊയ്തു. ഇതടക്കം 17 വിക്കറ്റുകൾ കൈയ്യടക്കി ടൂർണ്ണമെന്റിലെ മാൻ ഓഫ് ദി സീരീസ് അവാർഡും മെൻഡിസ് കൈയ്യടക്കി[1].

മെൻഡിസ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് ടീമിനു വേണ്ടിയും കളിക്കുന്നു.

മെൻഡിസിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരം 2008 ജൂലൈ 23-ന് ഇന്ത്യയ്ക്ക് എതിരെയായിരുന്നു. ആ മത്സരത്തിൽ അദ്ദേഹം 132 വിട്ടുകൊടുത്തുകൊണ്ട് 8 വിക്കറ്റുകൾ നേടി. അങ്ങനെ ഒരു ടെസ്റ്റ് മാച്ചിൽ 8 വിക്കറ്റ് നേടുന്ന ആദ്യ ശ്രീലങ്കൻ ബൗളറായി മെൻഡിസ് മാറി. 2008 സെപ്തംബറിൽ ദുബായിൽ വെച്ച് നടന്ന ഐ.സി.സി. അവാർഡ് സമ്മാനദാന ചടങ്ങിൽ എമർജിംഗ് പ്ലേയർ ഓഫ് ദി ഇയർ അവാർഡ് മെൻഡിസ് ഏറ്റുവാങ്ങി.

2009 മാർച്ച് 3-ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ ടീം സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ ആക്രമണമുണ്ടായി. ബസ്സിന്റെ കാവലിനായി നിന്നിരുന്ന അഞ്ച് ഭടന്മാർ കൊല്ലപ്പെട്ട ഈ ആക്രമണത്തിനിരയായ ടീമിൽ മെൻഡിസും ഒരംഗമായിരുന്നു[2].

2010 ആഗസ്ത് 6-ന് ഇന്ത്യക്കെതിരായി മെൻഡിസ് തന്റെ ആദ്യ അർദ്ധസെഞ്ചുറി നേടി. ആ കളിയിൽ എല്ലാ ബൗളർമാരേയും മെൻഡിസിനു നേരിടേണ്ടിയും വന്നു-പത്താമനായിറങ്ങുന്ന ഒരു ബാറ്റ്സ്‌മാന് അപൂർവ്വമായി മാത്രം നേരിടേണ്ടി വരുന്ന ഒരനുഭവം.

ഒരു മികച്ച ട്വന്റി 20 ബൗളറാണ്. 2012 സെപ്തംബർ വരെ ട്വന്റി 20 ക്രിക്കറ്റിൽ 6 വിക്കറ്റുകൾ കരസ്ഥമാക്കിയ ഒരേയൊരു ബൗളറാണ് മെൻഡിസ്, കൂടാതെ ഈ നേട്ടം ഇരുതവണ കൊയ്ത ഒരേയൊരാളും.[3].2012 ഒക്ടഓബർ 26-ന് ശ്രീലങ്കയിലെ ഏറ്റവും വലിയ സിവിലിയൻ അവാർഡായ "ശ്രീലങ്കൻ ഓർഡർ ഓഫ് ബന്ധു" മെൻഡിസ് ഏറ്റുവാങ്ങി.

ആദ്യകാല ജീവിതവും വ്യക്തിജീവിതവും[തിരുത്തുക]

മൊറാറ്റുവ എന്ന ചെറുഗ്രാമത്തിൽ 1985 മാർച്ച് 11-നാണ് മെൻഡിസിന്റെ ജനനം.അഞ്ചംഗ കുടുംബത്തിലെ മൂന്നമനായണ് മെൻഡിസ് ജനിച്ചത്.അദ്ദേഹം മതപരമായി കത്തോലിക്കനാണ്.[4][5].തന്റെ ഗ്രാമത്തിലെ തന്നെ സെന്റ്.അന്തോണീസ് കോളേജിലയിരുന്നു മെൻഡിസിന്റെ ആദ്യകാല വിദ്യാഭ്യാസം.അവിടെയാകട്ടെ കായികമേഖലയ്ക്ക് വലിയ പ്രാധാന്യം നൽകാതെ, അതിനുള്ള അവസരങ്ങൾ തന്നെയില്ലായിരുന്നു.2000-ത്തിലാണ് മൊരാറ്റുവ മഹാ വിദ്യാലയത്തിൽ പ്രവേശനം നേടിയതും കായികരംഗത്തേയ്ക്ക് പതുക്കെ പ്രവേശിച്ചതും. മെൻഡിസിലെ കഴിവ് കണ്ടെത്തുന്നത് സ്കൂൾ കോച്ച് ആയിരുന്ന ലക്കി റോഗേഴ്സ് ആണ്. അപ്പോൾ മെൻഡിസിന്റെ പ്രായം 13. 2000-ത്തിൽ അണ്ടർ-15 ടീമിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ട മെൻഡിസ് പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു.

പട്ടാള ജീവിതം[തിരുത്തുക]

200-2004 കളിൽ ശ്രീലങ്കൻ ആർമ്മിയ്ക്കെതിരായി നടന്ന മത്സരങ്ങളിൽ മെൻഡിസിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടു.ഇതേത്തുടർന്ന് മെൻഡിസിനെ ശ്രീലങ്കൻ ആർമ്മിയിലേക്ക ക്ഷണിക്കപ്പെട്ടു.[6].

അടിസ്ഥാന പരിശീലനത്തിനുശേഷം ആർമ്മി ടീമിനു വേണ്ടി കളിക്കുകയും ആർമ്മിയിൽ ഗണ്ണർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു[6].ഏഷ്യാക്കപ്പിനെത്തുടർന്ന് അദ്ദേഹത്തെ സെർജന്റായി സ്ഥാനക്കയറ്റം നൽകി[7].2008 ജൂലൈ 7-ന് സെക്കന്റ് ലഫ്റ്റെനെന്റായിത്തീരുകയും ചെയ്തു[8].

അവലംബം[തിരുത്തുക]

  1. Staff, Cricinfo. "Ajantha Mendis Profile Cricinfo". ശേഖരിച്ചത് 2008-06-28. CS1 maint: discouraged parameter (link)
  2. (March 3, 2009). "Sri Lanker players shot in Lahore". Sydney Morning Herald.
  3. "Records - Twenty20 matches - Bowling records - Best figures in an innings". ESPN Cricinfo. ശേഖരിച്ചത് 21 September 2012. CS1 maint: discouraged parameter (link)
  4. "Catholics pray for Sri Lankan cricketers following attack". Union of Catholic Asian News. 2009-03-04. ശേഖരിച്ചത് 2009-09-25. CS1 maint: discouraged parameter (link)
  5. Dileep Premachandran (2008-08-03). "Ajantha Mendis is the sorcerer's apprentice". Times Online. ശേഖരിച്ചത് 2009-09-25. Italic or bold markup not allowed in: |publisher= (help)CS1 maint: discouraged parameter (link)
  6. 6.0 6.1 Soldier creating history in International cricket
  7. Army’s Sensational Spinner Ajantha Mendis Promoted, Sri Lanka Army
  8. Promotion for new cricketing hero, Ajantha, Ministry of Defence
"https://ml.wikipedia.org/w/index.php?title=അജന്ത_മെൻഡിസ്&oldid=1762529" എന്ന താളിൽനിന്ന് ശേഖരിച്ചത്