അച്യുതാനന്ദ ദാസ്
Part of a series on |
വൈഷ്ണവമതം |
---|
Hinduism കവാടം |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
15-ആം ശതകത്തിൽ ജീവിച്ചിരുന്ന ഒഡിയ (ഒറിയ) ദാർശനിക കവിയായിരുന്നു അച്യുതാനന്ദ ദാസ്. ഘട്ടക്ക് ജില്ലയിൽപ്പെട്ട തിലകന എന്ന സ്ഥലത്ത് ദീനബന്ധു ലുന്ത്യായുടെയും പദ്മാവതിയുടെയും പുത്രനായി 1489-ൽ ജനിച്ചു. ഇദ്ദേഹത്തിന്റെ മരണകാലത്തെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ കാണുന്നില്ല.
ഈ കവി 36 സംഹിതകളും 78 ഗീതങ്ങളും 100 മാലികകളും രചിച്ചു എന്ന് പരാമർശങ്ങളുണ്ടെങ്കിലും 12 സംഹിതകളും 6 ഗീതങ്ങളും മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. ഇവയിൽ അനാകാരസംഹിതയാണ് അച്യുതാനന്ദദാസിന്റെ പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നത്. നിർഗുണബ്രഹ്മത്തെ പുരസ്കരിച്ചു രചിക്കപ്പെട്ട ഒരു ദാർശനിക കാവ്യമാണിത്. ഹരിവംശപുരാണം (സംസ്കൃതത്തിലെ ഹരിവംശപുരാണത്തിന്റെ സ്വതന്ത്ര ഒറിയാ പരിഭാഷ), ഗോപാലങ്ക ഒഗല (ഗോപാലവചനങ്ങൾ) എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു രണ്ടു കൃതികൾ. ഒറിയാ ഭക്തിസാഹിത്യത്തിന് അച്യുതാനന്ദദാസ് നൽകിയ സംഭാവനകൾ വളരെ കനപ്പെട്ടതാണ്.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അച്യുതാനന്ദ ദാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |