അച്ഛനും ബാപ്പയും
ദൃശ്യരൂപം
അച്ഛനും ബാപ്പയും | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | സി.സി. ബേബി |
രചന | കെ.ടി മുഹമ്മദ് |
അഭിനേതാക്കൾ | |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | വി. നമാസ് |
ചിത്രസംയോജനം | പി.വി. നാരായണൻ |
സ്റ്റുഡിയോ | എം.എസ്. പ്രൊഡക്ഷൻസ് |
വിതരണം | ജോളി ഫിലിംസ് |
റിലീസിങ് തീയതി | 1972 ജൂലൈ 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്തു 1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അച്ഛനും ബാപ്പയും (English: Achanum Bappayum). കെ.ടി. മുഹമ്മദ് തിരക്കഥയെഴുതിയ ഈ സിനിമയിൽ മതങ്ങൾക്കതീതമായി മനുഷ്യർ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സ്വപ്നമാണ് ഉള്ളത്. ആ വർഷത്തെ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം നേടി. ഈ ചിത്രത്തിലെ "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" എന്ന ഗാനത്തിനാണ് കെ.ജെ. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത്.
കഥാസംഗ്രഹം
[തിരുത്തുക]അനാഥയായ ഒരു മുസ്ലീം പെൺകുട്ടിയെ തന്റേടിയും ആരെയും കൂസാത്തവനുമായ ഒരു ഹിന്ദു ദത്തെടുത്തു വളർത്തുന്നു. തുടർന്ന് നാട്ടിലുണ്ടായ പ്രശ്നങ്ങൾ വർഗ്ഗീയ സംഘർഷമായി വളരൂന്നു.
അഭിനേതാക്കൾ
[തിരുത്തുക]- കെ.പി. ഉമ്മർ – കൃഷ്ണൻ
- ജയഭാരതി
- അടൂർ ഭാസി
- കൊട്ടാരക്കര
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അച്ഛനും ബാപ്പയും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അച്ഛനും ബാപ്പയും – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- കെ.ടി. മുഹമ്മദ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.ടി. മുഹമ്മദ് കഥയെഴുതിയ ചലച്ചിത്രങ്ങൾ
- കെ.ടി. മുഹമ്മദ് സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ