ഉള്ളടക്കത്തിലേക്ക് പോവുക

അച്ചാച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അച്ചാച്ച
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Rosids
Order: മാൽപീഗൈൽസ്
Family: Clusiaceae
Genus: Garcinia
Species:
G. humilis
Binomial name
Garcinia humilis

മംഗോസ്റ്റിൻ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് അച്ചാച്ച. ( ഇംഗ്ലീഷ്:Garcinia humilis, known commonly as achachairú or achacha)[1]. ബൊളീവിയൻ മഴക്കാടുകളിൽ വളർന്നിരുന്ന സസ്യം ഇപ്പോൾ ഓസ്ട്രേലിയയിൽ സുലഭമായി വളരുന്നു.

ഓറഞ്ച് നിറത്തിൽ ഉള്ള ചെറിയ പഴമാണ് ഈ മരത്തിന്റേത്. നാരങ്ങയുടെ രുചിയുള്ള ഇതിന്റെ പുറംഭാഗം വളരെ മൃദുവാണ്. മറ്റു പഴവർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചസാരയുടെ അളവ് വളരെ കുറവുള്ള അച്ചാച്ചയിൽ കാത്സ്യം, വൈറ്റമിൻ സി എന്നിവ ഉയർന്ന തോതിൽ ഉണ്ട്[2]. തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്ന അച്ചാച്ചയെ ശരീരത്തെ തണുപ്പിക്കാൻ സാധിക്കുന്ന ദാഹശമനിയാക്കാനും പറ്റും. വളരെ രുചികരമായ ഇത് തനിച്ചോ അല്ലെങ്കിൽ ഫ്രൂട്ട് സലാഡ് ആയോ കഴിക്കാവുന്നതാണ്[3].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. |About the Achacha
  2. |ഡെയ്‌ലിമെയിൽ
"https://ml.wikipedia.org/w/index.php?title=അച്ചാച്ച&oldid=4437550" എന്ന താളിൽനിന്ന് ശേഖരിച്ചത്