അചലസ്വരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഗീതത്തിൽ, കോമള തീവ്രഭേദങ്ങൾക്കു വിധേയമാകാതെ വർത്തിക്കുന്ന സ്വരങ്ങളെ അചലസ്വരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. വ്യാപകമായ സംഗീതത്തിനെല്ലാം ആധാരം സ-രി-ഗ-മ-പ-ധ-നി എന്ന സപ്തസ്വരങ്ങളാണ്. ഇവയിൽ 'സ' അഥവാ ഷഡ്ജം, 'പ' അഥവാ പഞ്ചമം ഇവയാണ് അചലസ്വരങ്ങൾ. ഇവയെ പ്രകൃതിസ്വരങ്ങളെന്നും ആധാരസ്വരങ്ങളെന്നും പറയാറുണ്ട്. കോമളതീവ്രഭേദങ്ങൾ അനുവദിക്കുന്ന രി-ഗ-മ-ധ-നി എന്ന അഞ്ചു സ്വരങ്ങളെ ചലസ്വരങ്ങളെന്നും വികൃതസ്വരങ്ങളെന്നും നാമകരണം ചെയ്തിരിക്കുന്നു. സപ്തസ്വരങ്ങളുടെ മേല്പറഞ്ഞ പ്രകൃതി-വികൃതി വൈവിധ്യങ്ങൾ സംഗീതത്തിൽ പൊതുവേ കണ്ടെത്താവുന്ന ഒരു സ്വഭാവമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അചലസ്വരങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അചലസ്വരങ്ങൾ&oldid=2684546" എന്ന താളിൽനിന്ന് ശേഖരിച്ചത്