Jump to content

അങ്കവാദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രാചീന താളവാദ്യമാണ് അങ്കവാദ്യം. അങ്കി എന്നും അങ്ക്യാ എന്നും ചില ഗ്രന്ഥങ്ങളിൽ ഇതിനെക്കുറിച്ചു പരാമർശമുണ്ട്. അങ്കതലത്തിൽ വച്ചു വായിക്കുന്നതിനാലാകാം ഈ പേരുണ്ടായത്. അങ്കേനാലിംഗ്യ വാദനീയോ മൃദംഗാദി വാദ്യഭേദഃ എന്നു നിഘണ്ടുവിൽ കാണുന്നു. നാട്യത്തോടൊപ്പം പ്രയോഗിക്കപ്പെട്ടിരുന്ന വാദ്യമാണിത്. രാമായണ രചനാകാലത്തും ബുദ്ധമതകാലത്തും ഇതിന് പ്രചുരപ്രചാരമുണ്ടായിരുന്നു. അങ്കവാദ്യത്തിന്റെ രൂപവും വാദനസമ്പ്രദായവും പ്രാചീനശില്പങ്ങളിലും ചുമർചിത്രങ്ങളിലും കാണാം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അങ്കവാദ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അങ്കവാദ്യം&oldid=825401" എന്ന താളിൽനിന്ന് ശേഖരിച്ചത്