അങ്കമാലി-കുണ്ടന്നൂർ ബൈപാസ്
Angamaly–Kundannor Bypass | |
---|---|
അങ്കമാലി–കുണ്ടന്നൂർ ബൈപാസ് | |
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: NHAI | |
നീളം | 47 km (29 mi) |
പ്രധാന ജംഗ്ഷനുകൾ | |
South അവസാനം | Kundannoor |
North അവസാനം | Angamaly |
സ്ഥലങ്ങൾ | |
ജില്ലകൾ | Ernakulam |
പ്രധാന നഗരങ്ങൾ | Kochi |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ എറണാകുളം ജില്ലയിൽ നിർമ്മിക്കാനായി നിർദ്ദേശിക്കപ്പെട്ട ഒരു ഹരിത ഇടനാഴി അല്ലെങ്കിൽ ഗ്രീൻഫീൽഡ് ഹൈവേയാണ് എറണാകുളം ബൈപാസ് എന്ന് അറിയപ്പെടുന്ന അങ്കമാലി-കുണ്ടന്നൂർ ബൈപാസ്. കൊച്ചി നഗരത്തെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ ഹൈവേ എൻഎച്ച് 544, 66 എൻഎച്ച്, എന്നീ ദേശീയപാതകളിലെ ഗതാഗതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻഎച്ച് 544 ദേശീയപാതയിൽ അങ്കമാലി വടക്ക് ഭാഗത്തുള്ള കരയാമ്പറമ്പിൽ നിന്ന് ആരംഭിച്ച് 66-ാം ദേശീയ പാതയുടെ തെക്ക് കുണ്ടന്നൂരിൽ അവസാനിക്കുന്ന രീതിയിലാണ് ഈ ബൈപാസ് നിർമ്മിക്കാനുദ്ദേശിക്കുന്നത്.
പശ്ചാത്തലം
[തിരുത്തുക]അങ്കമാലി-ആലുവ-ഇടപ്പള്ളി പാതയും ഇടപ്പള്ളി-അരൂർ ബൈപാസും യഥാക്രമം എൻ. എച്ച്-544, എൻ. എച്-66 എന്നിവയുടെ ഭാഗമാണ്. നിലവിൽ അങ്കമാലിയിൽ നിന്ന് ആലപ്പുഴയിലേക്ക് വാഹനങ്ങൾക്ക് ആലുവയിലെ ഇടുങ്ങിയ മാർത്താണ്ഡവർമ്മ പാലവും സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഇടപ്പള്ളിയും കടന്നാണ് ആലപ്പുഴയിലേക്ക് പ്രവേശിക്കാൻ കഴിയുന്നത്. അങ്കമാലി മുതൽ ഇടപ്പള്ളി വരെയുള്ള 23 കിലോമീറ്റർ ഭാഗത്ത് പത്തിലധികം ട്രാഫിക് സിഗ്നലുകളും ഉണ്ട്.[1] അങ്കമാലി-കുണ്ടന്നൂർ ബൈപാസ് നിർദ്ദേശിച്ചത് ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും അങ്കമാലിക്കും കുണ്ടന്നൂരിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനുമാണ്. നിലവിലുള്ള ദേശീയപാതയിൽ ഈ ദൂരം കടക്കാൻ ഒന്നര മണിക്കൂർ വരെ എടുക്കുമെങ്കിലും പുതിയ ബൈപാസിലൂടെ അരമണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്.[2]
അവലോകനം
[തിരുത്തുക]നിലവിലുള്ള റൂട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ നിർദ്ദിഷ്ട ബൈപാസ് നിർമ്മിക്കും, കൂടാതെ പ്രധാന പട്ടണങ്ങളോ ജംഗ്ഷനുകളോ ഇതിൽ ഉണ്ടാകില്ല. കഴിയുന്നത്ര പാർപ്പിട പ്രദേശങ്ങൾ ഒഴിവാക്കിക്കൊണ്ട് ഭൂമി ഏറ്റെടുത്ത് ആറ് വരി ഗ്രീൻഫീൽഡ് ഹൈവേയായി പദ്ധതി പൂർത്തിയാക്കും. അങ്കമാലി, ആലുവ, കൊച്ചി ബൈപാസ് എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കാൻ ഈ ബൈപാസ് സഹായിക്കും. ഇരുവശത്തും സർവീസ് റോഡുകൾ ഉണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം, ജംഗ്ഷനുകളും സിഗ്നലുകളും പൂർണ്ണമായും ഒഴിവാക്കുന്ന അണ്ടർപാസുകൾ ഉപയോഗിച്ചായിരിക്കും ഇത് നിർമ്മിക്കുക. ഒരു സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണ് ബൈപാസിന്റെ പ്രാഥമിക വിന്യാസം തയ്യാറാക്കിയത്. 2022 ഡിസംബറിൽ ബൈപാസ് നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി.[3]
പാതയുടെ വിവരണം
[തിരുത്തുക]അങ്കമാലിയിലെ കരയാമ്പറമ്പിൽ നിന്ന് ആരംഭിച്ച് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 17 ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന 47 കിലോമീറ്റർ ഹൈവേയാണ് ഇത്. എംസി റോഡിന് സമാന്തരമായി തെക്ക് ഭാഗത്തുകൂടി കടന്നുപോകുന്ന ഇത് മാറംപിള്ളി, പോഞ്ഞാശ്ശേരി മേഖലകളിലൂടെ കടന്നുപോകുകയും പട്ടിമറ്റത്തിലൂടെ കടന്നുപോകുകയും ചെയ്യുന്നു. ഈ ഹൈവേയിൽ പെരിയാറിന് കുറുകെ പുതിയ ആറുവരി പാലവും നിർമ്മിക്കും. ഇവിടെ നിന്ന് തെക്കോട്ട് നീങ്ങുന്ന ഇത് പുത്തൻകുശിന് സമീപം നിലവിലുള്ള എൻ. എച്ച്-85 കടന്ന് പടിഞ്ഞാറോട്ട് തിരിയും. തുടർന്ന് ഇത് തൃപ്പൂണിത്തുറ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും കുണ്ടന്നൂരിൽ എത്തി നിലവിലെ എൻഎച്ച്-66 ൽ ചേരുകയും ചെയ്യുന്നു.[4] നിർദ്ദിഷ്ട കൊച്ചി-തേനി വ്യാവസായിക ഇടനാഴി ഈ ഹൈവേയിലെ പുത്തൻകുരിശിൽ ചേരും.
ഇതും കാണുക
[തിരുത്തുക]- കൊച്ചി ബൈപാസ്
അവലംബങ്ങൾ
[തിരുത്തുക]- ↑ "കുണ്ടന്നൂർ-അങ്കമാലി ബൈപ്പാസിനായി വേണ്ടത് 17 വില്ലേജുകളിലെ 280 ഹെക്ടർ ഭൂമി; നഷ്ടപരിഹാരമായി ലഭിക്കുക എത്രയെന്ന് അറിയാം". Samayam Malayalam. Retrieved 2023-06-26.
- ↑ "കൊച്ചിയിൽ വരുന്നത് 3 പുതിയ ട്രംപെറ്റ് ഫ്ലൈഓവറുകൾ. നഗരത്തിരക്ക് കുറക്കാൻ സെമി ആക്സസ് കണ്ട്രോൾഡ് ബൈപ്പാസ്". Samayam Malayalam. Retrieved 2023-06-26.
- ↑ "അങ്കമാലി- കുണ്ടന്നൂർ ബൈപാസ് കേന്ദ്രാനുമതിയായി". www.manoramaonline.com. Retrieved 2023-06-26.
- ↑ "കൊച്ചിയിലെ കുരുക്ക് പേടിക്കേണ്ട, തൃശൂരിൽ നിന്ന് ആലപ്പുഴയിലെത്താൻ പുതിയ ബൈപ്പാസ്; അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ് ഇങ്ങനെ". Samayam Malayalam. Retrieved 2023-06-26.