അങ്കമഴു
ദൃശ്യരൂപം
പഴയകാലത്ത് യുദ്ധത്തിനു ഉപയോഗിച്ചിരുന്ന ഒരു ആയുധമാണ് അങ്കമഴു. വെങ്കലയുഗം മുതൽ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെ ക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയർക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ം ശതകത്തിൽ ഇംഗ്ലണ്ടിൽ സർവസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയിൽ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. 16-ം ശതകത്തിൽ ഇംഗ്ളണ്ടിലെ രാജാവിന്റെ അംഗരക്ഷകർക്കും മറ്റു പ്രമുഖ സൈനിക വിഭാഗങ്ങളിൽ പെട്ടവർക്കും അങ്കമഴു അപരിത്യാജ്യമായ ഒരായുധമായിരുന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളിൽ സംബന്ധിക്കുന്ന സൈനികർ അങ്കമഴു ഇടതുകൈയിൽ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂർത്തതും വായ്ത്തല മൂർച്ചയുള്ളതുമാണ്.
പുറംകണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അങ്കമഴു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |