അങ്കച്ചേകവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അങ്കച്ചേകവർ എന്ന മലയാളപദത്തിന്റെ അർത്ഥം തന്റെ നാടുവാഴിക്കുവേണ്ടി പൊരുതുന്നയാൾ എന്നാണ്. ഏതാനും നൂറ്റാണ്ടുമുൻപുവരെ കേരളത്തിലെ ചെറുരാജ്യങ്ങളിലെ നാടുവാഴികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നത് അങ്കത്തിലൂടെയായിരുന്നു. ഓരോ നാടുവാഴിയെയും ഓരോ അങ്കച്ചേകവൻ പ്രതിനിധീകരിച്ചിരുന്നു. മരണം വരെ നടക്കുന്ന ഈ പോരാട്ടത്തിൽ വിജയിക്കുന്ന അങ്കച്ചേകവർ ഏതു നാട്ടുരാജ്യത്തിൽനിന്നാണോ ആ രാജ്യത്തെ നാടുവാഴി തർക്കത്തിൽ വിജയിയായി തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നു.

ചേകവർ എന്നത് മലബാറിലെ തീയ്യർ പതിനേഴാം നൂറ്റാണ്ട്[അവലംബം ആവശ്യമാണ്] വരെ ഉപയോഗിച്ചിരുന്ന പേര് ആണെന്നുള്ളത്‌ ചരിത്ര രേഖകളിൽ[അവലംബം ആവശ്യമാണ്] പ്രതിപാദിക്കുന്നു. അങ്കച്ചേകവർ മലബാറിലെ തീയ്യരിൽ തന്നെ കളരിപയറ്റിൽ അഗ്രഗണ്യരായവർക്കു നൽകിയിരുന്ന പേരാണ്.[അവലംബം ആവശ്യമാണ്]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അങ്കച്ചേകവർ&oldid=2487839" എന്ന താളിൽനിന്ന് ശേഖരിച്ചത്