അഗ്ലയോനിക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഗ്രീസിലെ ആദ്യത്തെ ജ്യോതിശാസ്ത്രജ്ഞ എന്ന നിലയിൽ പല പുരാതനലിഖിതങ്ങളിലും പരാമർശിക്കപ്പെടുന്ന വനിതയാണ് അഗ്ലയോനിക്കി. "തെസ്സലിയിലെ അഗാനീസ്" എന്നും അവർക്കു പേരുണ്ട്. പുരാതനലേഖകന്മാരായ പ്ലൂട്ടാർക്ക്, റോഡ്സിലെ അപ്പോളോണിയസ് എന്നിവരുടെ രചനകളിൽ അവർ തെസ്സലിയിലെ ഹെഗെട്ടോറുടെ മകൾ എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്നു.[1] ചന്ദ്രബിംബത്തെ അപ്രത്യക്ഷമാക്കാൻ കഴിവുള്ളവളായി കരുതപ്പെട്ട അവർ മന്ത്രവാദിനിയായി പേരെടുത്തു. ചന്ദ്രഗ്രഹണം കണക്കുകൂട്ടി പ്രവചിക്കാനുള്ള കഴിവാണ് ഈ പ്രകടനത്തിനു അവർ ഉപയോഗിച്ചിരിക്കുക എന്നു വിശ്വസിക്കപ്പെടുന്നു.[2][3][4]

അവലംബം[തിരുത്തുക]

  1. Plutarch, de Off. Conjug. p. 145, de Defect. Orac. p. 417.
  2. Ogilvie, M. B. 1986. Women in Science. The MIT Press. ISBN 0-262-15031-X
  3. Schmitz, Leonhard (1867), "Aganice", എന്നതിൽ Smith, William (ed.), Dictionary of Greek and Roman Biography and Mythology, 1, Boston, p. 59
  4. Biographical Encyclopedia of Scientists(Third Edition), Edited by John Daintith
"https://ml.wikipedia.org/w/index.php?title=അഗ്ലയോനിക്കി&oldid=2115766" എന്ന താളിൽനിന്ന് ശേഖരിച്ചത്