അഗ്രോബാക്ടീരിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്രോബാക്ടീരിയം
Agrobacterium-tumefaciens.png
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Bacteria
ഫൈലം: Proteobacteria
ക്ലാസ്സ്‌: Alpha Proteobacteria
നിര: Rhizobiales
കുടുംബം: Rhizobiaceae
ജനുസ്സ്: Agrobacterium
Species

ബാക്ടീരിയാവിഭാഗത്തിലെ യൂബാക്ടീരിയേൽസ് ഗോത്രത്തിൽപ്പെടുന്ന റൈസോബിയേസി (Rhizobiaceae) കുടുംബത്തിലെ ഒരു ജീനസ് ആണ് അഗ്രോബാക്റ്റീരിയം.[1] ഏകകോശജീവാണുവായ (Unicellular Bacterium)[2] ഇതിന് ഹരിതകം (Chlorophyll) ഇല്ല. സസ്യങ്ങളിൽ ഗാൾ (Gall) ഉണ്ടാക്കുന്നതിന്റെയും വേരുകളിൽ കാണുന്ന അതിവൃദ്ധിയുടെയും ഹേതു വളരെ ചെറിയ ഈ ജീവാണുവാണ്. ഇവ ഉപാപചയ (metabolism) സമയത്ത് അമ്ലമോ വാതകമോ ഉത്പാദിപ്പിക്കുന്നില്ല. ഗ്രാം നെഗറ്റീവ് (Gram negative) ആണ്. അഗ്രോബാക്ടീരീയം ടൂമിഫേസിയൻസ് (Agrobacterium tumefaciens) എന്നയിനമാണ് സസ്യങ്ങളിൽ കണ്ടുവരുന്ന ക്രൌൺ ഗാൾ (crown gall) രോഗത്തിന് നിദാനം. ഇക്കാരണത്താൽ അഗ്രോബാക്ടീരിയം ക്രൗൺ ഗാൾ ബാക്ടീരിയം എന്നും അറിയപ്പെടുന്നു.[3]

ജനിറ്റിക് എൻജിനീയറിങ് സാങ്കേതികവിദ്യയുടെ വികാസത്തിൽ അഗ്രോബാക്റ്റീരിയത്തിലെ പ്ലാസ്മിഡ് കാര്യമായ സംഭാവന നല്കിയിട്ടുണ്ട്. പൊതുവേ പറഞ്ഞാൽ ബാക്ടീരിയത്തിലെ ജനിതക വസ്തുവിന്റെ ഭൂരിഭാഗവും ഒരു വൃത്താകാരമായ ഡിഎൻഎ തന്മാത്രയിൽ സ്ഥിതി ചെയ്യുന്നു. ഇതിനു പുറമേ, മോതിരാകൃതിയിലുള്ള ചെറിയ ഡിഎൻഎയും ബാക്റ്റീരിയത്തിൽ കാണാം. ഇവയാണ് പ്ളാസ്മിഡുകൾ. അവ ജീൻവാഹകരായി പ്രവർത്തിച്ച് ജീൻ മാറ്റ പ്രക്രിയ സാധ്യമാക്കുന്നു.

ആദ്യകാലത്ത് അഗ്രോബാക്ടീരിയത്തിലെ പ്ളാസ്മിഡുകൾ പ്രവർത്തനക്ഷമമായിരുന്നില്ല. വിശേഷസ്വഭാവമുള്ള ജീനുകളുടെ മാറ്റത്തിന് പ്ലാസ്മിഡുകൾ സഹായിക്കുമെങ്കിലും അവ ക്രൗൺഗാൾ രോഗത്തിന്റെ ജീനുകളും ആതിഥേയകോശത്തിൽ കാണിക്കുമായിരുന്നു. പക്ഷേ, എൻസൈം ഉപയോഗിച്ച് രോഗകാരണമായ ജീനുകളെ മാറ്റി. അങ്ങനെ നിരായുധീകരിച്ച (disarmed) പ്ലാസ്മിഡിനോട് കാമ്യമായ ജീനുകൾ കൂട്ടിച്ചേർക്കാനും വിശേഷസ്വഭാവമുള്ള വിളകൾ സൃഷ്ടിക്കാനും കഴിഞ്ഞു.

അവലംബം[തിരുത്തുക]

  1. The Rhizobiaceae
  2. unicellular diazotrophic cyanobacterium
  3. The Genome of Agrobacterium tumefaciens

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രോബാക്ടീരിയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്രോബാക്ടീരിയം&oldid=1978105" എന്ന താളിൽനിന്നു ശേഖരിച്ചത്