അഗ്രഹാരത്തിൽ കഴുതൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഗ്രഹാരത്തിൽ കഴുതൈ
സംവിധാനംജോൺ എബ്രഹാം
നിർമ്മാണംജോൺ അബ്രഹാം, ചാർളി ജോൺ
രചനജോൺ എബ്രഹാം
വെങ്കട് സ്വാമിനാഥൻ
അഭിനേതാക്കൾഎം.ബി. ശ്രീനിവാസൻ, സ്വാതി, സാവിത്രി, രാമൻ വീരരാഘവൻ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംകെ രാമചന്ദ്ര ബാബു
ചിത്രസംയോജനംരവി
റിലീസിങ് തീയതി1977
സമയദൈർഘ്യം91 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷതമിഴ്

മലയാളചലച്ചിത്രസം‌വിധായകനായ ജോൺ അബ്രഹാം സം‌വിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ്‌ അഗ്രഹാരത്തിൽ കഴുതൈ.

ജോണിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഒരു കഴുത കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രം ബ്രാഹ്മണരുടെ അന്ധവിശ്വാസത്തെയും മതാന്ധതയേയും കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു.

കഥാസംഗ്രഹം[തിരുത്തുക]

ഉന്നതജാതിയിലെ ബ്രാഹ്മണർക്ക് ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിൽ (അഗ്രഹാരം) ഒരു കഴുത അലഞ്ഞുനടക്കുന്നു. പ്രൊഫ. നാരായണ സ്വാമി ആ കഴുതയെ തന്റെ വീട്ടിൽ വളർത്താൻ തീരുമാനിക്കുകയാണ്‌. കഴുതയെ നോക്കി നടത്തുന്നതിനായി നാരായണ സ്വാമി ഒരു മൂകയായ ഒരു പെൺകുട്ടിയെ ചുമതലയേൽപ്പിക്കുന്നു[1]. ഇതിൽ അതൃപ്തരായ ഗ്രാമീണർ കഴുതക്കെതിരെയും സ്വാമിക്കെതിരെയും തിരിയുകയാണ്‌[1]. അതിനിടെ മൂകയായ ഈ പെൺകുട്ടി പ്രസവിച്ച ചാപ്പിള്ളയെ അമ്പലത്തിന്റെ പുറത്തു നിക്ഷേപിക്കപ്പെടുകയും കഴുതകാരണമാണിവയെല്ലാം എന്ന് പറഞ്ഞ് ആളുകൾ കഴുതയെ കൊല്ലുകയും ചെയ്യുന്നു. ഇതിൽ പിന്നെ ഗ്രാമത്തിൽ ചില അത്ഭുത സംഭവങ്ങളുണ്ടാകുന്നു. കഴുതയാണ്‌ ഈ അത്ഭുതങ്ങൾക്ക് കാരണമെന്ന് ആളുകൾ വിശ്വസിക്കുകയും അനന്തരം കഴുതയുടെ മൃതശരീരത്തെ പൂജിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ആചാരപരമായ ശവസ്കാര ചടങ്ങൊരുക്കി ഗ്രാമീണർ കഴുതയെ ചിതയിൽ വെക്കുന്നു. പ്രതീകാത്മകമായ അന്ത്യത്തിൽ ചിതയിലെ തീ ഗ്രാമമാകെ പടർന്ന് പ്രൊഫസറും പെൺകുട്ടിയും ഒഴികെയുള്ള എല്ലാവരും അഗ്നിക്കിരയാകുന്നു[1].

മറ്റു വിവരങ്ങൾ[തിരുത്തുക]

ദേശീയപുരസ്കാരം നേടിയ ചിത്രമായിരുന്നിട്ടും ദൂരദർശൻ ഈ ചിത്രത്തിന്റെ പ്രക്ഷേപണം പിൻ‌വലിക്കാൻ നിർബന്ധിതമായി. തമിഴ് മാധ്യമങ്ങളും ഈ ചിത്രത്തെ അവഗണിക്കുകയായിരുന്നു. തമിഴ് ബ്രാഹ്മണർ ചിത്രത്തെ നിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി. പ്രഗല്ഭനായ മലയാളം ചലച്ചിത്രസംഗീതസംവിധായകൻ എം.ബി. ശ്രീനിവാസനായിരുന്നു ചിത്രത്തിലെ പ്രൊഫസർ നാരായണ സ്വാമിയായി അഭിനയിച്ചത്. 90 മിനുട്ട് സമയദൈർഘ്യമുള്ള ഈ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു[1].

അണിയറ പ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗ്രഹാരത്തിൽ_കഴുതൈ&oldid=3149198" എന്ന താളിൽനിന്ന് ശേഖരിച്ചത്