അഗ്നോട്ടോളജി
സാംസ്കാരിക പ്രേരിതമായി ചെലുത്തപ്പെട്ട, പ്രത്യേകിച്ച് അപൂർണ്ണമോ തെറ്റിധാരണാജനകമോ ആയ ശാസ്ത്രീയ വിവരങ്ങൾ പ്രസിദ്ധീകർക്കുന്നതിലൂടെ രൂപീകൃതമായ, അറിവില്ലായ്മ, സംശയം എന്നിവയെക്കുറിച്ചുള്ള പഠനമാണ് അഗ്നോട്ടോളജി അഥവാ അഗ്നാട്ടോളജി. ഈ പദം രൂപപ്പെടുത്തിയത് 1995ൽ സ്റ്റാൻഫോർഡ് സർവ്വകലാശാല പ്രഫസറായിരുന്ന റോബർട്ട് എൻ. പ്രോക്ടറും[1] ഭാഷാശാസ്ത്രകാരനായ ഇയാൻ ബോളും കൂടിയായിരുന്നു.[2][3][4] നിയോക്ലാസിക്കൽ ഗ്രീക്ക് പദമായ ἄγνωσις, agnōsis, "അറിയാത്തത്" (cf. Attic Greek ἄγνωτος "അജ്ഞാതം"[5]), -λογία, -logia[6] എന്നീ പദങ്ങളിൽനിന്നാണ് അഗ്നോട്ടോളജി എന്ന പദം രൂപപ്പെടുത്തിയത്. പുകയില വ്യവസായ കമ്പനികൾ തങ്ങളുടെ പരസ്യങ്ങളിൽ പുകയില ഉപയോഗിക്കുന്നതിലൂടെ ശരിക്കും ക്യാൻസർ ഒക്കെ വരുമോ, ഇതിനുമ്മാത്രം ദൂഷ്യവശങ്ങളൊക്കെ ഉണ്ടോ എന്ന തരത്തിൽ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[6][7] പൊതുവേ, ഒരു വിഷയങ്ങത്തെക്കുറിച്ചുള്ള വർദ്ധിച്ച അറിവ് വായനക്കാരെ കൂടുതൽ അവ്യക്തരായി ശേഷിപ്പിക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചാണ് ഈ പഠനം ശ്രദ്ധ ചെലുത്തുന്നത്.
അവലംബം[തിരുത്തുക]
- ↑ "Stanford History Department : Robert N. Proctor". Stanford University. മൂലതാളിൽ നിന്നും 19 March 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 August 2007.
- ↑ interview with Robert Proctor "So I asked a linguist colleague of mine, Iain Boal, if he could coin a term that would designate the production of ignorance and the study of ignorance, and we came up with a number of different possibilities."Agnotology: understanding our ignorance (ഭാഷ: ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്), 15 December 2016, ശേഖരിച്ചത് 31 January 2017
- ↑ Arenson, Karen W. (22 August 2006). "What Organizations Don't Want to Know Can Hurt". The New York Times.
'there is a lot more protectiveness than there used to be,' said Dr. Proctor, who is shaping a new field, the study of ignorance, which he calls agnotology. 'It is often safer not to know.'
- ↑ Kreye, Andrian (2007). "We Will Overcome Agnotology (The Cultural Production Of Ignorance)". The Edge World Question Center 2007. Edge Foundation. പുറം. 6. ശേഖരിച്ചത് 12 August 2007.
This is about a society's choice between listening to science and falling prey to what Stanford science historian Robert N. Proctor calls agnotology (the cultural production of ignorance)
- ↑ See: Wiktionary entry on ἄγνωτος.
- ↑ 6.0 6.1 Palmer, Barbara (4 October 2005). "Conference to explore the social construction of ignorance". Stanford News Service. മൂലതാളിൽ നിന്നും 24 July 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 August 2007.
Proctor uses the term "agnotology" – a word coined from agnosis, meaning "not knowing" – to describe a new approach to looking at knowledge through the study of ignorance.
- ↑ Kreye, Andrian (17 May 2010). "Polonium in Zigaretten : Müll in der Kippe (Polonium in cigarettes : Garbage in the butt)". Sueddeutsche Zeitung. ശേഖരിച്ചത് 15 July 2014.
Proctor:...Die Tabakindustrie hat ... verlangt, dass mehr geforscht wird. Das ist reine Ablenkungsforschung. Wir untersuchen in Stanford inzwischen, wie Unwissen hergestellt wird. Es ist eine Kunst – wir nennen sie Agnotologie. (Proctor:...The tobacco industry has ... called for further study. That is pure distraction research. At Stanford, we study how ignorance is manufactured. It is an art we call agnotology.)