അഖിലരാഗമേളവീണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാഗപ്രയോഗശക്തമായ തന്ത്രിവാദ്യങ്ങളെ അവയുടെ വാദനാപരമായ പ്രത്യേകതകളെ മുൻനിറുത്തി അഖിലരാഗമേളവീണയെന്നും ഏകരാഗമേളവീണയെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഒരു സമയത്ത് ഒരു മേളവും അതിലടങ്ങുന്ന രാഗങ്ങളും മാത്രം വായിക്കാൻ പറ്റിയവിധത്തിലാണ് ഏകരാഗമേളവീണയിൽ തന്ത്രികളും സ്വരക്കട്ടകളും സംവിധാനം ചെയ്തിരിക്കുന്നത്. ഉദാഹരണം സിത്താർ‍, സരോദ്, സന്ദൂർ മുതലായവ. ഇവയിൽ ആലപിക്കേണ്ട രാഗങ്ങൾക്കൊപ്പിച്ച് സ്വരക്കട്ടകളും തന്ത്രികളും അപ്പപ്പോൾ ഇണക്കിയെടുക്കേണ്ടതുണ്ട്. എന്നാൽ അഖിലരാഗമേളവീണയിൽ ഇതിന്റെ ആവശ്യമില്ല; സ്വരക്കട്ടകളുടെ സ്ഥാനം മാറ്റാതെതന്നെ മേളങ്ങളും രാഗങ്ങളും വായിക്കാൻ പറ്റിയവിധത്തിലാണ് ഇതിന്റെ സംവിധാനം. തെക്കെ ഇന്ത്യയിൽ പ്രചാരത്തിലുള്ള സരസ്വതീവീണ, ഉത്തരേന്ത്യയിലെ രുദ്രവീണ, മഹതീവീണ മുതലായവ ഇക്കൂട്ടത്തിൽപെടുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഖിലരാഗമേളവീണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഖിലരാഗമേളവീണ&oldid=3128835" എന്ന താളിൽനിന്ന് ശേഖരിച്ചത്