അക്‌സിനിയ മിഹായ്‌ലോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൾഗേറിയൻ വിവർത്തകയും പത്രാധിപരും കവയിത്രിയുമാണ് [1] അക്‌സിനിയ മിഹായ്‌ലോവ (English: Aksinia Mihaylova (ബൾഗേറിയൻ: Аксиния Михайлова). അസ്‌കിനിയ (Askinia) എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്.

ജീവിത രേഖ[തിരുത്തുക]

1963 ഏപ്രിൽ 13ന് വടക്കുപടിഞ്ഞാറൻ ബൾഗേറിയയിൽ ജനിച്ചു.2015ന്റെ ആദ്യത്തിൽ സോഫിയയിൽ ആയിരുന്നു താമസം[1]. ബൾഗേറിയയിലെ വ്രാറ്റ്‌സ നാഗരത്തിലെ ഫ്രഞ്ച് സ്‌കൂളിൽ വിദ്യാഭ്യാസം നേടി. സോഫിയ സർവ്വകലാശാലയിലെ സ്ലാവിക് ഭാഷാപഠന വിഭാഗത്തിലും സോഫിയയില സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി സ്റ്റഡീസിലും ഉപരി പഠനം നടത്തി. ബൾഗേറിയയിലെ 10ആമത്തെ ഏറ്റവും വലിയ നഗരമായ ഷുമെനിലെ ഒരു പ്രാദേശിക ലൈബ്രറിയിൽ രണ്ടു വർഷം ജോലി ചെയ്തു. 1990ൽ ആഹ്,മരിയ എന്ന സ്വതന്ത്ര സാഹിത്യ മാസിക പുറത്തിറക്കുന്നതിൽ സഹായിച്ചു. ഇതിന്റെ പത്രാധിപ സമിതി അംഗമായി പ്രവർത്തിച്ചു. 1994 മുതൽ 1998വരെ പാരഡക്‌സ് പബ്ലിഷിങ് ഹൗസിന് വേണ്ടി പ്രവർത്തിച്ചു.

സാഹിത്യ ജീവിതം[തിരുത്തുക]

30ൽ അധികം ഗ്രന്ഥങ്ങൾ ബൾഗേറിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. ഫ്രഞ്ച് സാഹിത്യകാരനായ ജോർജ്‌സ് ആൽബർട്ട് ബറ്റയ്‌ല്ലേ, ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്നു ഴാങ് ഷെനെ എന്നീവരുടേതടക്കമുള്ള ഗദ്യങ്ങളും പദ്യങ്ങളും വിവർത്തനം ചെയ്തിട്ടുണ്ട്. ലിത്വാനിയൻ, ലാറ്റ്‌വിയൻ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൾഗേറിയൻ ഭാഷയിൽ തന്റെ സ്വന്തമായ അഞ്ചു കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അക്‌സിനിയയുടെ കവിതകൾ 13 യൂറോപ്പ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, തുർക്കി, അറബിക്, ചൈനീസ്, ജാപ്പനീസ് ഭാഷകളിലേക്കും ഇവരുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[1].

അംഗീകാരങ്ങൾ[തിരുത്തുക]

ഫ്രഞ്ച് ഭാഷയിൽ എഴുതിയ Ciel à Perdre എന്ന പുസ്തകത്തിന് പ്രശസ്തനായ ഫ്രഞ്ചുകവിയായിരുന്നു ഗിയ്യോം അപ്പോലിനേറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 2014ലെ പ്രിക്‌സ് ഗിയ്യോം അപ്പോലിനേർ അവാർഡ് ലഭിച്ചു.[2]

എഴുത്തുകാരുടെ ആഗോള സംഘടനയായ പെൻ ഇന്റർനാഷണലിന്റെ ബൾഗേറിയൻ ചാപ്റ്റർ, അസോസിയേഷൻ ഓഫ് ബൾഗേറിയൻ റൈറ്റേഴ്‌സ്, യൂനിയൻ ഓഫ് ബൾഗേറിയൻ ട്രാൻസലേറ്റേഴ്‌സ് എന്നീ സംഘടനകളിൽ അംഗമാണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Aksinia Mihaylova pour "Ciel à perdre"". France culture (ഭാഷ: ഫ്രഞ്ച്). February 8, 2015.
  2. "France: prix de la poésie à la Bulgare Askinia Mihaylova pour "Ciel à Perdre"". La Voix de la Russie (ഭാഷ: ഫ്രഞ്ച്). November 5, 2014.
"https://ml.wikipedia.org/w/index.php?title=അക്‌സിനിയ_മിഹായ്‌ലോവ&oldid=2784707" എന്ന താളിൽനിന്ന് ശേഖരിച്ചത്